Encounter in Shopian: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 2 ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു!
Shopian Encounter: സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്. ഈ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Encounter in J&K’s Shopian: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷോപിയാനിലെ അൽഷിപോറ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) തീവ്രവാദികളായ മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പോലീസ് തിരിച്ചറിഞ്ഞു.
Also Read: Ayodhya: അടുത്ത വർഷത്തോടെ അയോധ്യ യുപിയിലെ ആദ്യത്തെ സോളാർ സിറ്റിയാകും
സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്. ഈ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഫെബ്രുവരിയിൽ തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അച്ചൻ മേഖലയിൽ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശർമയെ ഭീകരർ വെടിവച്ചു കൊന്നിരുന്നു. ഇതിൽ തീവ്രവാദികൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രാദേശത്തെ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. തുടർചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.