കശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ
ജമ്മു കാശ്മീർ പൂഞ്ചിൽ രണ്ട് പാകിസ്ഥാനി ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരാളെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീനഗർ: ഇന്ത്യ പാകിസ്ഥാൻ അതിർത്തിയായ ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ ഒരാളെ പിടികൂടുകയും ചെയ്തു. പൂഞ്ചി ജില്ലയിലെ ദുർഗൺ പൊഷനയിലായിരുന്നു ഏറ്റമുട്ടൽ. രഹസ്യ വിവരത്തെ തുടർന്ന് സൈന്യം ദുർഗൺ മേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് പേരെ വധിച്ചത്.
മൂന്ന് ദിവസം മുമ്പ് മൂന്ന് പേരടങ്ങുന്ന ഭീകര സംഘം ഷോപിയാൻ ലക്ഷ്യമാക്കി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ പ്രവേശിച്ചിരുന്നു. കടുത്ത മഞ്ഞ് വിഴ്ചയെ തുടർന്ന അവർക്ക് അവരുടെ ഓപറേഷൻ നടത്താൻ സാധിച്ചില്ലയെന്ന് ജമ്മു കാശ്മീർ (J&K) പൊലീസ് മേധാവി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മറ്റൊരു നീക്കത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഏറ്റമുട്ടലിൽ കലാശിച്ചത്. സൈന്യം അവരുടെ സ്ഥലം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടി ഉതർക്കുകയായിരുന്നുയെന്ന് ഡിജിപി വ്യക്തമാക്കി.
Also Read: Vaccination ജനുവരിയിൽ ആരംഭിച്ചാൽ ഒക്ടോബറിൽ പഴയപടിയാകുമെന്ന് Serum Institute CEO
ഇത് ലക്ഷർ ഇ തൊയ്ബ ജയിഷ് ഇ മുഹമ്മദിന്റെ തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുന്ന പാകിസ്ഥാന്റെ മറ്റൊരു നീക്കമാണെന്ന് ഡിജിപി തുറന്നടിച്ചു. ജമ്മു കാശ്മീർ നടക്കുന്ന പഞ്ചാത്ത്തല തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തനുള്ള ശ്രമമാണെന്നും ഡിജിപി വ്യക്തമാക്കി.
Also Read : JP Nadda ക്ക് COVID സ്ഥിരീകരിച്ചു
മഞ്ഞ് വീഴ്ചയിൽ അകപ്പെട്ടിരുന്ന ത്രീവ്രവാദികൾ രക്ഷിക്കനായി സൈന്യം അവരോട് കീഴടങ്ങാൻ അവശ്യപെടുകയായിരുന്നു. എന്നാൽ അത് നിഷേധിച്ച അവർ സൈന്യത്തിന് വെടി ഉതർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റമുട്ടല്ലിനിടെ മറ്റൊരു ഭീകരരനെ കീഴടക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy