പുൽവാമ (Pulwama): ജമ്മു കശ്മീരിലെ പുൽവാമ (Pulwama) ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ (Two terrorists) കൊല്ലപ്പെട്ടു. പുൽവാമയിലെ ടിക്കൻ പ്രദേശത്താണ് ഈ ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.   തീവ്രവാദികൾ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയത്തിൽ സുരക്ഷാ സൈന്യം തിരച്ചിൽ നടത്തുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാ സേനയുടെ (Security Forces) പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.  ഈ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സേന നടത്തിയ പരിശോധനയ്ക്കിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.  ഇന്ന് രാവിലെയായിരുന്നു സംഭവം. 


Also read: Delhi Police ന്റെ പ്രത്യേക സെല്ല് 5 തീവ്രവാദികളെ അറസ്റ്റ് ചെയ്തു


പൊലീസും സി.ആര്‍.പി.എഫും (CRPF) സംയുക്​തമായാണ്​ തീവ്രവാദികളെ തിരഞ്ഞത്.  നേരത്തെ നാഗ്രോട്ട, ജമ്മു കശ്മീർ (Jammu Kashmir) എന്നിവിടങ്ങളിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ (Encounter) 4 തീവ്രവാദികളെ വധിച്ചിരുന്നു. ബാൻ ടോൾ പ്ലാസയ്ക്കടുത്തുള്ള ഒരു ബ്ലോക്കിൽ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെ തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 4 തീവ്രവാദികലെയും സുരക്ഷാ സേന വധിക്കുകയായിരുന്നു.