Terrorsits Killed In J&K: നൗഷേരയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
Encounter In J&K: ലാം സെക്ടര്‍ കേന്ദ്രീകരിച്ച് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം ജാഗ്രത ശക്തമാക്കിയിരുന്നു
ജമ്മു: ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. തുടർന്ന് സൈന്യവും ഭീകരവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
Also Read: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
അതിർത്തി ജില്ലയിലെ നൗഷേര സെക്ടറിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിൽ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ഭീകരരെ വധിച്ച സുരക്ഷാസേന ഇവരിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഭീകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സൈന്യം മേഖലയിൽ വൻ തിരച്ചിൽ നടത്തുകയാണ. തിരച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് പ്രദേശം പ്രകാശ പൂരിതമാക്കിയതായും കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!
ലാം സെക്ടര്‍ കേന്ദ്രീകരിച്ച് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം ജാഗ്രത ശക്തമാക്കിയിരുന്നു. ഇതേ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് ശേഷമാണിത് നടക്കുന്നത്. സെപ്തംബർ 3 ന് തിരച്ചിലിനിടെ ഒരു സംഘം ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആർക്കും പരിക്കെറ്റിട്ടില്ലായിരുന്നു.
Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!
സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നുഴഞ്ഞുകയറ്റ ശ്രമവും ഏറ്റുമുട്ടലുകളുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.