സൂറത്ത്: ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിലുണ്ടായ അഗ്നിബാധയിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെയാണ് മൂന്നാം നിലയിൽലേക്ക് തീ ആളിപടർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1320 രൂപ!


സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതിൽ മാത്രമുണ്ടായിരുന്നതും ജനാലകൾ പൂട്ടിയിട്ട നിലയിലുമായത് രണ്ട് പേരുടെ ജീവൻ കവരാൻ കാരണമായി. സംഭവം നടന്നത് സൂറത്തിലെ ഫോർച്യൂൺ കോപ്ലെക്സിൽ ഇന്നലെ വൈകുന്നേരത്തോടെയാണ്. ഇവിടെ ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജിം അവധിയായതുകൊണ്ട് വലിയ രീതിയിലുള്ള ആളപായം ഒഴിവായിരുന്നു.


അപകടത്തിൽ മരിച്ചത് 24 നും 30 ഇടയിൽ പ്രായമുള്ള സിക്കിം സ്വദേശികളായ രണ്ട് പേരാണ്. സ്പായിലെ ശുചിമുറിയിൽ നിന്നും മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിറ്റിലൈറ്റ് റോഡിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അമൃതിയ സ്പാ ആൻഡ് സലൂണിലായിരുന്നു അഗ്നിബാധയുണ്ടായത്. 


Also Read: വർഷങ്ങൾക്ക് ശേഷം കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ ദിനങ്ങൾ ഒപ്പം സാമ്പത്തിക നേട്ടവും!


വിവരം ലഭിച്ച് മജുര, വേസു, കടോദര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും തീ വലിയ രീതിയിൽ പടർന്നിരുന്നു. മൂന്നാം നിലയിൽ തീയും പുകയും പടർന്നെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് കഴിഞ്ഞു. 


സ്ഥാപനത്തിലെ നിർമ്മാണത്തിലെ  അപാകതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേനാ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസും നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിരക്ഷാ വിഭാഗത്തിൽ നിന്നുള്ള എൻഒസി പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. 


Also Read: ശനി നേർരേഖയിലേക്ക്; നവംബർ 15 മുതൽ ഇവർക്ക് രാജകീയ ജീവിതം!


ഈ സ്ഥാപനം ദിൽഷാദ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. അപകടമുണ്ടായ സമയത്ത് 20 സ്ക്വയർ മീറ്റർ മാത്രം വിസ്താരമുള്ള സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.