New Delhi : നാഷ്ണൽ ടെസ്റ്റിങ് ഏജൻസി (NTA) ഒക്ടോബർ 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന UGC NET 2021 പരീക്ഷ മാറ്റിവെച്ചു. യുജിസിയുടെ മറ്റ് പരീക്ഷ തിയതികളുമായി കൂടികലരുന്ന സാഹചര്യം ഉടലെടുത്തതിനെ തുടർന്നാണ് NTA പരീക്ഷ മാറ്റിവെക്കാൻ തിരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് NTA അറിയിച്ചു. നേരത്തെ സെപ്റ്റംബർ മൂന്നിന് ഇതെ കാരണത്താൽ ആ മാസം നടത്താൻ തീരുമാനിച്ചിരുന്ന NET പരീക്ഷ മാറ്റിവെച്ചിരുന്നു. ആ സമയത്ത് പുതിക്കിയ തിയതിയായിരുന്നു ഒക്ടോബർ 17.


ALSO READ ; UGC NET 2021 May Exam: യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു


പരീക്ഷാർഥികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒക്ടോബർ 17 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് NTA ഔദ്യോഗികമായി അറിയിച്ചു. പരീക്ഷ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അറിയിക്കുന്നതാണ് NTA അറിയിപ്പിൽ കൂട്ടിച്ചേർത്തു.


ALSO READ : UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്


ഡിസംബർ 2020, ജൂൺ 2021 സൈക്കിളിലെ പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. നേരത്തെ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഈ രണ്ട് സൈക്കിളുകൾ ഒരുമിച്ച് നടത്താൻ NTA തീരുമാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.