UGC NET 2021 May Exam: യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു

കേന്ദ്ര വിദ്യഭ്യാസ  മന്ത്രി രമേശ് പോക്രിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 04:44 PM IST
  • കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പോക്രിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.
  • കൂടുതൽ വിവരങ്ങൾ യുജിസി നെറ്റിന്റെയും എൻടിഎയുടെയും ഔദ്യോഗിക സൈറ്റുകളിൽ നിന്ന് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
  • മെയ് 2 മുതൽ മെയ് 17 വരെ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
  • നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്.
UGC NET 2021 May Exam: യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു

UGC NET 2021 മെയിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. കേന്ദ്ര വിദ്യഭ്യാസ  മന്ത്രി രമേശ് പോക്രിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്. അടുത്ത പരീക്ഷ തീയതി പിന്നീട് അറിയിക്കും. 

 

പുതുക്കിയ പരീക്ഷ തീയതി കുറഞ്ഞ പക്ഷം 15 ദിവസത്തിന് മുമ്പ് അറിയിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ  യുജിസി നെറ്റിന്റെയും എൻടിഎയുടെയും (NTA)ഔദ്യോഗിക സൈറ്റുകളിൽ നിന്ന് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 2 മുതൽ മെയ് 17 വരെ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

ALSO READ: Kerala Night Curfew: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണങ്ങൾ; പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളില്ല

ഇന്ത്യയിൽ കോവിഡ് പിടിച്ചുകെട്ടാൻ സാധിക്കാത്തവിധം വളരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അധീനതിയിലുള്ള പല പരീക്ഷകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. ഇതിന് മുമ്പ് JEE (Main) 2021  പരീക്ഷയും, ആരോഗ്യ മന്ത്രാലയത്തിന്റെ നീറ്റ് പിജി പരീക്ഷയും മാറ്റി വെച്ചിരുന്നു. 

ALSO READ: Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല

കേരളത്തിലും (Kerala) അതിരൂക്ഷമാകുന്ന കോവിഡ് സാഹചര്യത്തിൽ  കേരള, കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള ടെക്‌നിക്കൽ എന്നീ സർവകലാശാലകളുടെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. എന്നാൽ സംസ്ഥാനത്തെ മറ്റ് പരീക്ഷകൾ ഇനിയും മാറ്റി വെച്ചിട്ടില്ല. കേരളത്തിൽ ഇന്നലെ കോവിഡ്  രോഗബാധ സ്ഥിരീകരിച്ചത്  136,44 പേര്‍ക്ക് കൂടിയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ ഉയർന്ന തന്നെ നിൽക്കുകയാണ്.

ALSO READ: Calicut University നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

കോവിഡ് (Covid 19) രണ്ടാം തരംഗം വന്നതോടെ രാജ്യത്ത് ആകമാനം രോഗബാധ പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. മരണനിരക്കും ദിനം പ്രതി ഉയർന്ന് വരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 1761 പേരാണ് കോവിഡ് രോഗബാധ മൂലം മരിച്ചത്. രോഗം ബാധിച്ചത് 2.59 ലക്ഷം പേർക്കാണ്. ഇതുവരെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത് ആകെ 1.53 കോടി ആളുകൾക്കാണ്.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News