യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്ന്, മെയ് 20 ന് അവസാനിക്കും. ഡിസംബർ 2021, ജൂൺ 2022 യുജിസി നെറ്റ്  പരീക്ഷകളാണ് ഒരുമിച്ച് നടത്തുന്നത്. യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ വെബ്സൈറ്റായ ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ നല്കിയപ്പോഴുണ്ടായ തെറ്റുകൾ മെയ് 21 മുതൽ തിരുത്താം.


COMMERCIAL BREAK
SCROLL TO CONTINUE READING

 യുജിസി നെറ്റ് 2022 : ഓർത്തിരിക്കേണ്ട തീയതികൾ


 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മെയ് 20 2022 


തെറ്റുകൾ തിരുത്തനുള്ള സമയം: മെയ് 21 2022 - മെയ് 23 2022 


അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത് : ഉടൻ പ്രഖ്യാപിക്കും


യുജിസി നെറ്റ് 2022 പരീക്ഷ തീയതി : ഉടൻ പ്രഖ്യാപിക്കും


ALSO READ: Nda Exam 2022: എൻഡിഎ വിളിക്കുന്നു, 400 തസ്തികകളിലേക്ക് നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ


യുജിസി നെറ്റ് 2022 : അപേക്ഷ ഫീസ് 


ജനറൽ കാറ്റഗറിയുടെ അപേക്ഷ ഫീസ് : 1,100 രൂപ


നോൺ ക്രിമിലിയർ ഒബിസി, ഇഡബ്ലിയുഎസ് : 550 രൂപ


എസ്‌സി/എസ്‌ടി/വികലാംഗർ (പിഡബ്ല്യുഡി)/മൂന്നാം ലിംഗക്കാർ :  275 രൂപ


യുജിസി നെറ്റ് 2022 : അപേക്ഷിക്കേണ്ടത് എങ്ങനെ


സ്റ്റെപ് 1: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം


സ്റ്റെപ് 2: ഡിസംബർ 2021, ജൂൺ മാസങ്ങളിലെ UGC-NET അപേക്ഷ ഫോം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 3: അപ്പോൾ ലഭിക്കുന്ന പേജിൽ ന്യൂ രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം


സ്റ്റെപ് 4 : നിങ്ങളുടെ വിവരങ്ങൾ നൽകണം


സ്റ്റെപ് 5 : ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം


സ്റ്റെപ് 6 : അപേക്ഷയുടെ കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാനും മറക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ