യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ 2 2022 (UPSC NDA 2 2022 വിജ്ഞാപനം) വിജ്ഞാപനം പുറത്തിറക്കി. upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദമായ വിഞ്ജാപനം വായിക്കാം. 400 തസ്തികകളിലാണ് ഒഴിവുള്ളത്. എഴുത്ത് പരീക്ഷയുടെ അവസാന തീയതി ജൂൺ ഏഴ്.
യോഗ്യത, പ്രായ പരിധി
അംഗീകൃത ബോർഡിൽ നിന്ന് 12-ാം (10+2 പാറ്റേൺ) ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. എയർഫോഴ്‌സിനും നേവൽ വിംഗ് എന്നിവയിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾ പഠിച്ചുള്ള അംഗീകൃത ബോർഡ് പ്ലസ്ടു പാസായിരിക്കണം. അപേക്ഷകർ 2004 ജനുവരി 02-ന് മുമ്പും 2007 ജനുവരി 1-ന് ശേഷവും ജനിച്ചിട്ടില്ലാത്തവരായിരിക്കണം. അവിവാഹിതരായ പുരുഷ/സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് അപേക്ഷിക്കാൻ പാടുള്ളു.
അപേക്ഷാ ഫീസ്,ശമ്പളം
ജനറൽ ഉദ്യോഗാർത്ഥികൾക്ക്, അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്‌സി/എസ്ടി, സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. ആർമി ഓഫീസർമാർക്കും എയർഫോഴ്‌സ്, നേവി എന്നിവയിലെ തത്തുല്യ റാങ്കുകൾക്കും കേഡറ്റ് പരിശീലനത്തിന് പ്രതിമാസം ശമ്പളം അല്ലെങ്കിൽ സ്റ്റൈപ്പൻഡ് 56,100/- നൽകും.
യുപിഎസ്‌സി എൻഡിഎ എൻഎ രജിസ്‌ട്രേഷൻ: എൻഡിഎയ്‌ക്കായി എങ്ങനെ രജിസ്റ്റർ ചെയ്യാം
1: upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
2: വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന UPSC യുടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3: പാർട്ട് 1 രജിസ്ട്രേഷന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4: എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
5: അപേക്ഷാ ഫീസ് അടയ്ക്കുക.
6: എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...