Coronavirus Variant: അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96, കരുതലോടെ രാജ്യം
രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
New Delhi: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
രാജ്യത്ത് ഇതുവരെ 96 പേര്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച (UK Coronavirus Variant) കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Corona Virus new Strain) സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
INSACOG (Indian Sars-CoV-2 Genomics Consortium) എന്ന, ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച സമിതി മേല്‍നോട്ടം നല്‍കുന്ന ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിയതായും അവരെ ജീനോം സീക്വന്‍സിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Corona Virus) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊറോണ വൈറസിന് വാക്സിന്‍ (Covid vaccine) കണ്ടെത്തിയ അവസരത്തില്‍ തന്നെ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് (Covid-19) ബാധയില്‍ ഗണ്യമായ കുറവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 16,311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,299 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 161 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ കൊറോണ മൂലം രാജ്യത്ത് മരിച്ചവരുടെ സംഖ്യ 1,51,160 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.