രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം 82, UKയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് കെജ്‌രിവാള്‍

ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ച  തീ​​​വ്ര​​ വ്യാ​​പ​​ന​​ശേ​​ഷി​​യു​​ള്ള ജനിതക  മാറ്റം വന്ന കൊറോണ വൈറസ്  ഇന്ത്യയില്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 02:47 PM IST
  • രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് (UK Coronavirus Variant) ബാധിച്ചവരുടെ എണ്ണം 75 ആയി.
  • മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Corona Virus new Strain) സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം  82, UKയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് കെജ്‌രിവാള്‍

New Delhi: ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ച  തീ​​​വ്ര​​ വ്യാ​​പ​​ന​​ശേ​​ഷി​​യു​​ള്ള ജനിതക  മാറ്റം വന്ന കൊറോണ വൈറസ്  ഇന്ത്യയില്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുകയാണ്.

രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് (UK Coronavirus Variant) ബാധിച്ചവരുടെ എണ്ണം 75 ആയി.  മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍  പേര്‍ക്ക്  ജനിതക  മാറ്റം വന്ന കൊറോണ  വൈറസ്  (Corona Virus new Strain) സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ജനിതക  മാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തയതിനു ശേഷം ഇതുവരെ ബ്രിട്ടനില്‍നിന്നു ഇന്ത്യയിലേക്കു വന്നത് 4,858 പേരാണ്. ഇതില്‍ 1,211 പേര്‍ 28 ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നു. 75  കോവിഡ്‌  (Covid positive) പോസിറ്റിവ് കേസുകള്‍ കണ്ടതില്‍ 33ഉം മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്, ആരോഗ്യമന്ത്രാലയം  പറയുന്നു.  INSACOG (Indian Sars-CoV-2 Genomics Consortium) എന്ന, ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെക്കുറിച്ച്‌ പഠിക്കാന്‍ രൂപീകരിച്ച സമിതി മേല്‍നോട്ടം നല്‍കുന്ന ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. 

തീ​വ്ര​വ്യാ​പ​നം ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്. സമ്പര്‍ക്ക​ത്തി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ച്ചും രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രെ മു​റി​യി​ല്‍ ത​നി​ച്ച്‌​ താ​മ​സി​പ്പി​ച്ചും രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ്​ നീ​ക്കം. മു​ന്‍​ക​രു​ത​ല്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ത​ത്​ സം​സ്​​ഥാ​ന​ങ്ങളോ​ട്​ നി​ര്‍​ദേ​ശി​ച്ചിരിയ്ക്കുകയാണ്.

അതേസമയം രാജ്യ തലസ്ഥാനത്ത് 4 പേര്‍ക്കുകൂടി ജനിതക  മാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍  അതിതീവ്ര കൊറോണ വൈറസ്  സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. ഇതോടെ ജനുവരി 31 വരെ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി (Delhi CM) അരവിന്ദ്   കെജ്‌രിവാള്‍  (Arvind Kejriwal) കേന്ദ്ര സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു. 

ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ്   (Covid variant) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ബ്രിട്ടനില്‍ കോവിഡ്‌  ബാധിതരുടെ എണ്ണവും മരണസഖ്യയും ഒരേപോലെ വര്‍ദ്ധിക്കുകയാണ്.  

Also read:  UK Coronavirus Variant: രാജ്യം ആശങ്കയില്‍, ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു

അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചതില്‍  ലോകം ആശങ്കേയിലാണ്.  ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News