Unemployment Allowance: സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ്  മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത സാമ്പത്തിക വര്‍ഷം അതായത്,  2023-24 മുതല്‍ എല്ലാ മാസവും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, തൊഴിലില്ലായ്മ വേതന തുക എത്രയാണ് എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് ആത്മവീര്യം പകരുന്നതിനായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 


Also Read:  Solutions for Financial Cricis: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച ഈ 4 കാര്യങ്ങള്‍ ചെയ്യൂ


ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗദൽപൂരിലെ ലാൽബാഗ് പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം സദസ്സിനോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 


Also Read:  Bank Holiday List February 2023: ഫെബ്രുവരിയിൽ 10 ദിവസം ബാങ്കുകള്‍ക്ക് അവധി, ദേശീയ പ്രാദേശിക അവധികള്‍ അറിയാം  


കൂടാതെ, റായ്പൂർ വിമാനത്താവളത്തിന് സമീപം എയ്റോസിറ്റി, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സഹായ പദ്ധതി, വാനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയിരിയ്ക്കുന്നത്. യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വിമാനത്താവള പ്രദേശത്തിന്‍റെ വാണിജ്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന് സമീപം ഒരു എയ്റോസിറ്റി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നദ്ദേഹം പറഞ്ഞു. 


ഛത്തീസ്ഗഢ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർമ്മാണ തൊഴിലാളികൾക്ക് മൂന്ന് വർഷത്തേക്ക് വീട് നിർമ്മിക്കുന്നതിന് 50,000 രൂപ ഗ്രാന്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, 2018 ലെ നിയമസഭാ  തിരഞ്ഞെടുപ്പിന് മുന്‍പ് കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. 15 വർഷത്തെ  നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ തിരിച്ചെത്താന്‍ ഈ വാഗ്ദാനങ്ങള്‍ വഴിയൊരുക്കിയിരുന്നു. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന് മുന്‍പ് നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ ഓര്‍മ്മ വരികയാണ്‌...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ