Solutions for Financial Cricis: ഹൈന്ദവ വിശ്വാസമനുസരിച്ച് വ്യാഴാഴ്ച ഭഗവാൻ വിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും സമർപ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. ഈ ദിവസം മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കാന്‍ ആളുകള്‍ വ്രതം അനുഷ്ടിക്കുന്നു.
കൂടാതെ, ജാതക ദോഷം മാറ്റാനും ഗ്രഹങ്ങളെ ശാന്തമാക്കാനും ഈ ദിവസം ആളുകള്‍ ചില പ്രത്യേക മാർഗങ്ങള്‍ സ്വീകരിക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തനായ വ്യക്തിയിൽ ദേവഗുരു വ്യാഴത്തിന്‍റെ കൃപ നിലനിൽക്കുമെന്നും വീട്ടിൽ ഒരിക്കലും പണത്തിന് കുറവുണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം ആ വ്യക്തി എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നു.
വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയും പ്രസാദിക്കുന്നു. നിങ്ങള്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണ് എങ്കില്‍ വ്യാഴാഴ്ച ചില പ്രത്യേക നടപടികൾ കൈക്കൊള്ളുന്നത് ഉപകാരപ്രദമാണ്.
അതായത്, വ്യാഴാഴ്ച സ്വീകരിക്കുന്ന ഈ പ്രത്യേക നടപടികൾ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും, സാമ്പത്തിക സ്ഥിതി ശക്തമാക്കുകയും ചെയ്യും.
കുബേർ യന്ത്രം നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക
കുബേരനെ സമ്പത്തിന്‍റെ ദേവനായി കണക്കാക്കുന്നു. കുബേരന്‍റെ കൃപയുള്ള വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുവെങ്കില്‍ നിങ്ങളുടെ പേഴ്‌സിൽ ഒരു ചെമ്പ് തകിടിൽ തീര്‍ത്ത കുബേർ യന്ത്രമോ ശ്രീ യന്ത്രമോ സൂക്ഷിക്കുക. ഇതുകൂടാതെ, അല്പം കുങ്കുമം അല്ലെങ്കിൽ മഞ്ഞൾ എന്നിവയും പേഴ്‌സിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്.
വാഴയെ ആരാധിക്കുക
വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാലാണ് വ്യാഴാഴ്ച ദിവസം വാഴയെ പൂജിക്കുന്നത്. ഇത്തരത്തില്‍ വ്യാഴാഴ്ച വാഴയെ പൂജിക്കുന്നത് മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുകയും തന്‍റെ ഭക്തർക്ക് സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു.
വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കാം
നിങ്ങളുടെ ജാതകത്തിൽ വ്യാഴത്തിന്‍റെ സ്ഥിതി മോശമാകുകയോ വിവാഹത്തിന് തടസ്സം സംഭവിക്കുകയോ ചെയ്താൽ, നിങ്ങൾ വ്യാഴാഴ്ച വ്രതമെടുക്കണം. എന്നാൽ ഇതിനായി ആദ്യം ഒരു പണ്ഡിതന്‍റെയോ ജ്യോതിഷിയുടെയോ ഉപദേശം സ്വീകരിക്കുക. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജാതകത്തിൽ വ്യാഴം ശക്തനാകുന്നു. എല്ലാ പ്രതിസന്ധികളും മാറിക്കിട്ടുന്നു.
വ്യാഴാഴ്ച വാഴപ്പഴം കഴിയ്ക്കരുത്
വ്യാഴാഴ്ച മഹാവിഷ്ണുവിന്‍റെ ദിവസമാണ്. അതായത് വ്യാഴാഴ്ച വാഴയേയും ആരാധിക്കുന്നു. വ്യാഴാഴ്ച വാഴയെ ആരാധിക്കുന്ന ദിവസമായതിനാല്‍ ഈ ദിവസം വാഴപ്പഴം കഴിയ്ക്കുന്നത് നിരോധിച്ചിരിക്കുന്നു. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നും ഈ ദിവസം വ്രതമനുഷ്ഠിക്കുന്നവർ വാഴപ്പഴം കഴിക്കരുതെന്നുമാണ് വിശ്വാസം.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...