New Delhi: അടുത്തിടെ തന്‍റെ  പാർലമെന്‍റ്  മണ്ഡലമായ വാരണാസി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. അവിടെ നടന്ന ഒരുസംഭവം  ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു എന്നുവേണം പറയാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാരണാസി സന്ദർശനത്തിനിടെ തന്നെ നേരിട്ട് കാണാനെത്തിയ ഭിന്നശേഷിക്കാരിയായ ഒരു യുവതിയുടെ പാദങ്ങളിൽ സ്പർശിച്ച് അവരെ വണങ്ങിയ സംഭവം  ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിരിയ്ക്കുകയാണ്. 


ഡിസംബർ 13 ന് വാരാണസിയിൽ കാശി വിശ്വനാഥ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ശിഖ റസ്തോഗി എന്ന ഭിന്നശേഷിക്കാരിയായ യുവതി എത്തിയത്.  യുവതിയെ കണ്ടയുടനെ തന്നെ പ്രധാനമന്ത്രി അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു.  പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാൻ അവർ മുന്നോട്ട് നീങ്ങിയപ്പോൾ പ്രധാനമന്ത്രി അവരെ തടഞ്ഞു നിർത്തി പകരം അവരുടെ കാലിൽ  സ്പര്‍ശിക്കുകയായിരുന്നു. 



ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പാദങ്ങളിൽ സ്പർശിക്കുന്ന കാഴ്ച അവിടെയുണ്ടായിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു. 


പ്രധാനമന്ത്രിയുടെ പെരുമാറ്റം അവരെയും  ആഴത്തിൽ സ്പർശിച്ചു, ഒപ്പം കൂപ്പുകൈകളോടെ നിന്ന അവര്‍  പ്രധാനമന്ത്രിയോട് നന്ദിയും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. 


ഇതിന് തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശ്‌  മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുവതിയെ അഭിവാദ്യം ചെയ്തു.


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സുരക്ഷാ ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി  ഭിന്നശേഷിക്കാരിയായ യുവതിയുടെ പാദങ്ങളിൽ സ്പർശിക്കുന്ന ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ സംഭവം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.


ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷ  വനതി ശ്രീനിവാസനും  ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. "എല്ലാ സ്ത്രീശക്തിക്കുമുള്ള ബഹുമാനം" എന്നായിരുന്നു ചിത്രത്തിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയത്.   


മുതിര്‍ന്നവരോടും സ്ത്രീകളോടും കുട്ടികളോടു,മുള്ള  അഗാധമായ ബഹുമാനത്തിന് പേരുകേട്ട പ്രധാനമന്ത്രി മോദി,  ഇത്തരം  ഹൃദയസ്പർശിയായ പെരുമാറ്റം കൊണ്ട്  മുന്‍പും ലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്.     


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.