മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരു ദിവസം മുന്‍പേ തന്നെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറില്‍ തിരിച്ചു കയറിയെങ്കിലും ഇടയ്ക്ക് 200 പോയന്റിലേറെ 
നഷ്ടമായിരുന്നു. സെന്‍സെക്‌സ് 68.71 പോയന്റ് താഴ്ന്ന് 35965.02ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 11027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1729 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ഓഹരികള്‍ ആദ്യവ്യാപാരത്തിലേ നഷ്ടത്തിലായി. 


ബജറ്റിന് മുന്നോടിയായി വിദേശ ഫണ്ടുകള്‍ 105.56 കോടി രൂപയുടെയും ആഭ്യന്തര നിക്ഷേപകര്‍ 282.65 കോടി രൂപയുടെയും ഓഹരികള്‍ വിറ്റൊഴിഞ്ഞതാണ് സൂചികകളെ ബാധിച്ചത്.