ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയര്‍നസ് അലവന്‍സ് (ഡിഎ) വര്‍ധിപ്പിച്ചു. 4 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വര്‍ധന നിലവില്‍ വരുന്നതോടെ ഡിഎയും ഡിആറും 50 ശതമാനമായി ഉയരും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ വർധനവ് നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 15,014 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ സമ്മർദ്ദവും കണക്കിലെടുത്താണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്നതിനായി ഡിഎ വർധനവ് അം​ഗീകരിച്ചിരിക്കുന്നത്. ഡിഎ വർധിപ്പിക്കുന്നതിലൂടെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ‍ജീവനക്കാരെ പിന്തുണയ്ക്കുകയും അവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യുകയെന്ന പ്രതിബദ്ധത നിറവേറ്റുന്നു എന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.   


ALSO READ: എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നു; മുഖ്യമന്ത്രി


ഡിഎ വർധിപ്പിച്ചതോടെ ട്രാവൽ അലവൻസ്, കാൻ്റീന് അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയിൽ 25 ശതമാനം വർധനയുണ്ടായി. ഗ്രാറ്റുവിറ്റിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നിലവിലുള്ള 20 ലക്ഷം രൂപയിൽ നിന്ന് 25 ശതമാനം വർധിപ്പിച്ച് 25 ലക്ഷം രൂപയാക്കി. 2024 ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ, ഡിആ‍ർ വർദ്ധനവ് ബാധകമാകും. അതിനാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും മുൻ മാസങ്ങളിലെ കുടിശ്ശികയും ലഭിക്കും.2023 ഒക്ടോബറിലാണ് അവസാനമായി ഡിഎ വര്‍ധിപ്പിച്ചത്. അന്ന് 4 ശതമാനം വര്‍ധിപ്പിച്ചതോടെ 46 ശതമാനമായി ഉയരുകയായിരുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.