കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ L Murugan രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എൽ മുരുകൻ (L Murugan) രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഭോപ്പാൽ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എൽ മുരുകൻ (L Murugan) രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ ഇന്നലെ അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇതോടെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ ബിജെപി (BJP) എംപിമാരുടെ എണ്ണം എട്ടായിട്ടുണ്ട്. കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരുന്നത്.
Also Read: ശ്രദ്ധിക്കുക..! ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും, അറിയാം പുതിയ നിയമങ്ങൾ
അടുത്ത മാസം നാലിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് (Rajya Sabha Bypoll). സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. കോൺഗ്രസ് ഒഴികെയുള്ള പാർട്ടികളാണ് എൽ. മുരുകനെതിരെ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്.
എൽ മുരുകൻ നിലവിലെ വാർത്താ പ്രക്ഷേപണ വിതരണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രിയാണ്. ആകെ 11 രാജ്യസഭാ സീറ്റുകളാണ് മദ്ധ്യപ്രദേശിൽ നിന്നുള്ളത് അതിൽ മൂന്ന് സീറ്റുകൾ കോൺഗ്രസിനാണ് ബാക്കിയെല്ലാം ബിജെപിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.