ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിംഗ് ഇന്ന് ഉത്തരാഖണ്ഡിലെത്തും.  അദ്ദേഹം ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും അവിടുത്തെ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

 ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുൻ വർഷങ്ങളിൽ ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തിയ പ്രദേശങ്ങളാണ്  മുഖ്യമായും സന്ദർശിക്കുന്നത്. 


രാജ്നാഥ് സിംഗ് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്‍റെ സംരക്ഷണയിലുള്ള ബരാ ഹൊടിയും സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ബോര്‍ഡര്‍ പോലീസുമായി ആശയവിനിമയം നടത്തും. അതിലൂടെ പ്രദേശത്തെ ചൈനീസ് സേനയുടെ പെരുമാറ്റം നേരിട്ടറിയാനും സാധിക്കും. 


ഈ വര്‍ഷം ജൂലൈയില്‍ ചൈനീസ് സേന ബരാ ഹൊടിയില്‍ അതിര്‍ത്തിലംഘനം നടത്തിയിരുന്നു.


ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ ഈ സന്ദര്‍ശനം വളരെ നിര്‍ണ്ണായകമാണ് കാരണം, ടോകലാം  പ്രശ്നം ഒത്തുതീര്‍പ്പായതിനുശേഷം ഇതാദ്യമായാണ് ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രധിനിധി ഈ സ്ഥലം സന്ദര്‍ശിക്കുന്നത്.