കേന്ദ്ര പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. അടുത്തിടെ ഹൃദയാ ശാസ്ത്രക്രിയയ്ക്ക് വിധേയനായ രാം വിലാസ് പാസ്വാന്‍ (Ram Vilas Paswan) ആശുപത്രിയില്‍ കഴിയുകയായിരുന്നു. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നു


'പാപാ... താങ്ങളിപ്പോള്‍ ഈ ഭൂമിയിലില്ല, പക്ഷെ എനിക്കറിയാം എവിടെയാണെങ്കിലും അങ്ങ് എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്ന്. മിസ്‌ യൂ പാപാ.'' -ചിരാഗ് പാസ്വാന്‍ (Chirag Paswan) ട്വീറ്റ് ചെയ്തു. അച്ഛനൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവച്ചാണ് ചിരാഗ് മരണ വിവരം അറിയിച്ചിരിക്കുന്നത്. 



 


യു.പിയും ബിഹാറും എൻ.ഡി.എ​ തൂത്തുവാരും: രാം വിലാസ്​ പസ്വാൻ


അഞ്ച് ദശാബ്ദകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന പാസ്വാന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത്‌ നേതാവാണ്‌. നിലവില്‍ നരേന്ദ്ര മോദി (Narendra Modi) മന്ത്രിസഭയിലെ ഭക്ഷ്യ൦, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിരുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞടുപ്പിനു തൊട്ടുമുന്‍പാണ് രാംവിലാസ് പാസ്വാന്റെ വിയോഗം.