ന്യൂഡല്‍ഹി: രണ്ടാം ഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതല്‍ അഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുമെന്നും കടകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രാത്രിയിലെ കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാക്കുകയും ചെയ്തിരുന്നു. 


കമന്‍റുകള്‍ അപ്രത്യക്ഷമാകുന്നു; സുഷാന്തിന്‍റെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് ആര്?


കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി അന്ല്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയറ്ററുകള്‍, ജിം, മെട്രോ റെയില്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. നിലവിലുള്ള വിമാന-ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 


ജൂലൈ 15 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മത കൂട്ടായ്മകളും ചടങ്ങുകളും അനുവദിക്കില്ല. 


ജയരാജും ഫെനിക്സും നേരിട്ടത് ലൈംഗിക ആക്രമണവും; സ്വകാര്യ ഭാഗത്ത് പോലീസ് കമ്പി കയറ്റി!!


പൊതു നിര്‍ദേശങ്ങള്‍: 


  1. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും മാസ്ക്കുകള്‍ ധരിക്കുക

  2. സാമൂഹിക അകലം പാലിക്കുക. ആറടി അകലമാണ് പാലിക്കേണ്ടത്. 

  3. വിവാഹങ്ങള്‍ക്ക് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. 

  4. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. തുപ്പിയാല്‍ കനത്ത പിഴ ഈടാക്കും. 

  5. മദ്യം, പുകയില, പാന്‍, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളില്‍ പാടുള്ളതല്ല. 


സ്ഥാപനങ്ങള്‍ക്ക് വേണ്ടി: 


  1. പരമാവധി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണം. 

  2. തെര്‍മ്മല്‍ സ്കാനിംഗ്, കൈകഴുകല്‍ എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കണം. 

  3. സാനിറ്റൈസര്‍ സ്ഥാപനങ്ങളില്‍ കരുതണം. 

  4. ജോലി സ്ഥലം, പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങള്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവ ഓരോ ഷിഫ്റ്റുകള്‍ കഴിയുമ്പോഴും അണുവിമുക്തമാക്കുക. 

  5. ജീവനക്കാര്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കുക.