ന്യൂഡല്‍ഹി: യുവ ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ഇപ്പോഴും പലരും.
ജൂണ്‍ പതിനാലിന് മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്ത് സിംഗ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഷാന്ത് വിഷാദരോഗത്തിനു അടിമയായിരുന്നു. പെട്ടെന്നുള്ള താരത്തിന്‍റെ വിയോഗം കുടുംബത്തിനും ആരാധകര്‍ക്കും ഒരുപോലെ വിങ്ങലായി മാറിയിരുന്നു.
ശിവകാര്‍ത്തികേയന്‍റെ ബോളിവുഡ് അരങ്ങേറ്റം തമിഴ് ചിത്രത്തിന്‍റെ റീമേക്കിലൂടെ....?
അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്ത് വന്നതിനു ശേഷം, സുഷാന്തിന്‍റേത് തൂങ്ങിമരണമാണെന്നും ശ്വാസതടസ്സമാണ് മരണകാരണമെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍, സുഷാന്തിന്‍റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആരാധകരുടെ ആവശ്യം.
ഇപ്പോഴിതാ, സുശാന്ത് സിംഗ് രജ്പുത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണ൦ ഉന്നയിച്ചിരിക്കുന്നത്.
I am quite shocked at what I have just heard and then seen myself
Is anyone operating Sushant's phone?
How is his Instagram account unfollowing people "he" followed?
CBI 's presence isn't required ?#cbiforsushant #roopaganguly @AmitShah @narendramodi pic.twitter.com/Autr6urJ5u— Roopa Ganguly (@RoopaSpeaks) June 25, 2020
I am quite shocked at what I have just heard and then seen myself
Is anyone operating Sushant's phone?
How is his Instagram account unfollowing people "he" followed?
CBI 's presence isn't required ?#cbiforsushant #roopaganguly @AmitShah @narendramodi pic.twitter.com/Autr6urJ5u— Roopa Ganguly (@RoopaSpeaks) June 25, 2020
സുഷാന്തിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും ആരോ തങ്ങളുടെ കമന്‍റുകല്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സുഷാന്തിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് സുഷാന്ത് ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ല.
അച്ഛന്‍റെയും മകന്‍റെയും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ പ്രതിഷേധ൦ കത്തുന്നു
ഇതെല്ലം തെളിയിക്കുന്ന സ്ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. സുശാന്തിന്‍റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് ഇക്കാര്യത്തില്‍ അന്വേഷണ൦ ആരംഭിച്ചിട്ടുണ്ട്.