ന്യൂ​ഡ​ല്‍​ഹി: ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കര്‍ശന നിര്‍ദ്ദേശങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടു വച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ ഉത്തര്‍ പ്രദേശിന്‌ പുറത്തേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ് നല്‍കി. കൂടാതെ, കേസിന്‍റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുച്ചക്ക് സുപ്രീംകോടതിയെ അറിയിക്കണം.


അ​നു​ബ​ന്ധ​ക്കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു കേ​സു​ക​ളാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പു​റ​ത്തേ​ക്കു മാ​റ്റു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വ് പി​ന്നീ​ട് ഉ​ണ്ടാ​വു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. 


കൂടാതെ, സി​ബി​ഐ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യി​ല്‍ ഉ​ച്ച​ക്ക് 12ന് ​ഹാ​ജ​രാ​യി ഉ​ന്നാ​വോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ട്ടു. കേ​സ് അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. 


പെ​ണ്‍​കു​ട്ടി സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്നാ​വോ​യി​ലേ​ക്കു പോ​യ​തി​നാ​ല്‍ കേ​സ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന. എ​ന്നാ​ല്‍ കേ​സ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. സി​ബി​ഐ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ള്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി കേ​സി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. തു​റ​ന്ന കോ​ട​തി​യി​ലോ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചേം​ബ​റി​ലോ ഹാ​ജ​രാ​കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.


ജൂലൈ 12 ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ അയച്ച കത്ത് ചീ​ഫ് ജ​സ്റ്റീ​സി​ന് ലഭിച്ചില്ല എന്നാ ആരോപണം ഉയര്‍ന്നിരുന്നു. അതെപ്പറ്റി അന്വേഷണം നടക്കുകയാണ്. 


ചൊ​വ്വാ​ഴ്ച​യാ​ണ് ഉന്നാവോ പീഡനത്തിനിരയായ പെ​ണ്‍​കു​ട്ടി അ​യ​ച്ച ക​ത്തി​നെ​ക്കു​റി​ച്ച്‌ ത​നി​ക്ക് വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് പ​റ​ഞ്ഞു. രാ​വി​ലെ പ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് ക​ത്തി​നെ​ക്കു​റി​ച്ച്‌ വാ​യി​ച്ചതായും അദ്ദേഹം പറഞ്ഞു. ക​ത്തി​നെ​ക്കു​റി​ച്ച്‌ ത​നി​ക്ക് വി​വ​രം ന​ല്‍​കി​യി​രു​ന്നു, എന്നാല്‍ താ​ന്‍ ഇ​തു​വ​രെ ക​ത്ത് ക​ണ്ടി​ട്ടി​ല്ല, അത് ഇ​നി​യും ത​ന്‍റെ മു​ന്‍​പി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അതേസമയം, ഉന്നാവോ കേ​സി​ല്‍ ഗു​രു​ത​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പോ​സ്കോ ​നി​യ​മ​പ്ര​കാ​രം കേ​സ് ഉ​ട​ന്‍ ത​ന്നെ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സുപ്രീംകോടതി കേ​സ് ഇന്ന് പരിഗണിച്ചത്. 
കേ​സി​ല്‍ ഗു​രു​ത​ര​മാ​യ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.