New Delhi : ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് (Uttar Pradesh Election 2022) ചതുഷ്ക്കോണ മത്സരത്തിന് വേദിയാക്കി ബിഎസ്പിയുടെ (BSP) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം. പാർട്ടി അധ്യക്ഷ മായാവതിയാണ് (Mayavati) പ്രഖ്യാപനം നടത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"അഖിലേഷ് യാദവ് തങ്ങളുടെ പാർട്ടിയോട് നീതി പുലർത്തിയില്ല" ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.


ALSO READ : Mission Uttar Pradesh 2022: മായാവതിയും കോൺഗ്രസും ദുർബല സഖ്യകക്ഷികള്‍, ഒറ്റയ്ക്ക് പോരാടുമെന്ന് SP നേതാവ് അഖിലേഷ് യാദവ്


2019 ലോക്സഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയിൽ നിന്ന് തങ്ങൾക്ക് കയ്പേറിയ അനുഭവമുണ്ടായെന്നും ബിഎസ്പി കുറ്റപ്പെടുത്തി. കഴിഞ്ഞ പ്രവിശ്യം എസ്പിയുമായ സഖ്യത്തിൽ അഖിലേഷ് യാദവിൽ  നല്ല അനുഭവങ്ങൾ ഒന്നും ഉണ്ടായില്ലയെന്നും അതെ തുടർന്നാണ് തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തെന്നും ബിഎസ്പി അറിയിച്ചു.


യുപിയിൽ 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എസ്പിയും കോൺഗ്രസുമായിരുന്നു സഖ്യം. അന്ന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചുള്ള ചിത്രങ്ങളായിരുന്നു പല മാധ്യമങ്ങളുടെ മുഖചിത്രങ്ങളായിരുന്നത്. 


ALSO READ : Uttar Pradesh: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയ്ക്കും Covid, ഉത്തര്‍ പ്രദേശില്‍ വൈറസ് വ്യാപനം തീവ്രം


തുടർന്ന് അതിന് ശേഷം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും ചേർന്ന് യുപിയിൽ മത്സരരിക്കാൻ ധാരണയായി. അന്ന് രാഹുലിന് പകരം മായാവതി അഖിലേഷും വാർത്തകളുടെ തലക്കെട്ടുകളിൽ നിന്നു. 


ബിജെപിക്ക് ആശ്വാസമായിരിക്കുകയാണ് ബിഎസ്പിയുടെ ഈ പ്രഖ്യാപനം. സഖ്യം ഇല്ലാതെ വരുമ്പോൾ പ്രതിപക്ഷ വോട്ടുകൾ വിഭജിച്ച് മാറുമെന്ന് പ്രതീക്ഷയിലാണ് ഭരണകക്ഷിയായ യോഗി സർക്കാർ. 


ALSO READ : ഭാവിയിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് Yogi Adityanath


എന്നാൽ ഭൂരിഭാഗം ഇടത്തും ത്രികോണ മത്സരത്തിനാണ് യുപി വേദിയാകുക. കോൺഗ്രസിന് സ്വാധീന പശ്ചിമ യുപിയും തുടങ്ങിയ മേഖലയിലാകും യുപി തിരഞ്ഞെടുപ്പ് ചതുഷ്ക്കോണ മത്സരത്തിന് വേദിയാകുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.