ഭാവിയിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് Yogi Adityanath

കൊറോണ പ്രതിസന്ധിയിൽ സംസ്ഥാനം നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനും ഭാവിയിലെ ഉപയോഗവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.   

Written by - Zee Malayalam News Desk | Last Updated : May 11, 2021, 06:40 AM IST
  • ഉത്തർപ്രദേശിൽ 300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
  • ഈ പ്ലാന്റുകൾ സ്ഥാപിക്കാനുളള നടപടികൾ ആരംഭി ച്ചു.
  • പ്ലാന്റുകൾ നിലവിൽ വരുന്നതോടെ മെഡിക്കൽ ഓക്‌സിജനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഒഴിവാകും
ഭാവിയിൽ  സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് Yogi Adityanath

ലഖ്നൗ: ഉത്തർപ്രദേശിൽ  300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ പ്രതിസന്ധിയിൽ സംസ്ഥാനം നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനും ഭാവിയിലെ ഉപയോഗവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 

ഈ പ്ലാന്റുകൾ സ്ഥാപിക്കാനുളള നടപടികൾ ആരംഭിച്ചതായും പ്ലാന്റുകൾ നിലവിൽ വരുന്നതോടെ മെഡിക്കൽ ഓക്‌സിജനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഒഴിവാകുമെന്നും മുഖ്യമന്ത്രി (Yogi Adityanath) വ്യക്തമാക്കി. 

Also Read: Covid Vaccine:18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാൻ തീരുമാനിച്ച് യോഗി സർക്കാർ

മാത്രമല്ല ഞായറാഴ്ച യുപിയിലേക്ക് 1000 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയതായും ഇതിനായി പ്രത്യേക ട്രെയിൻ സർവ്വീസുകൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നതായും യോഗി പറഞ്ഞു. 

മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണയുടെ രണ്ടാം തരംഗം പുതിയ വെല്ലുവിളിയാണ് സംസ്ഥാനത്തിന് സൃഷ്ടിച്ചതെന്നും ഓക്‌സിജന്റെ ആവശ്യം പെട്ടന്ന് ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിൽ അയോദ്ധ്യയിലും സമീപജില്ലകളിലും സംസ്ഥാനം ഓക്‌സിജൻ വിതരണം ചെയ്തിരുന്നതായും.  കൂടുതൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Also Read: PM Kisan: ഇന്നുമുതൽ എത്തും കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ! പരിശോധിക്കാം..  

 

എങ്കിലും ഇതിനിടയിലും സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും കർഫ്യൂ മെയ് 17 വരെ നീട്ടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News