ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎസ്പി (BSP) അധികാരത്തിലെത്തിയാല്‍ പുതിയതായി പ്രതിമകളോ, സ്മാരകങ്ങളോ സ്ഥാപിക്കില്ലെന്ന് ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി (Mayawati). നിയമസഭാ തെരഞ്ഞെടുപ്പിന് (Assembly Election) മുന്നോടിയായി ലഖ്‌നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ (Election Campaign) സംസാരിക്കുകയായിരുന്നു മായാവതി.
ബിഎസ്പി സർക്കാർ മുൻപ് അധികാരത്തിലിരുന്ന സമയത്ത് സ്വന്തം പ്രതിമ നിർമിച്ച് ആരോപണങ്ങൾക്ക് വഴിവച്ച നേതാവാണ് ഇപ്പോൾ തന്റെ സര്‍ക്കാര്‍ നയം മാറ്റുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയത്.
'നമുക്ക് വഴികാട്ടിയായവരുടെ പേരില്‍ പുതിയ സ്മാരകങ്ങളോ പാര്‍ക്കുകളോ നിര്‍മിക്കേണ്ടതില്ല. യുപിയില്‍ ബിഎസ്പി മുമ്പ് അധികാരത്തിലിരുന്നപ്പോള്‍ അവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ബിഎസ്പിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ പ്രതിമകളും സ്മാരകങ്ങളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കാനായിരിക്കും ബിഎസ്പി സര്‍ക്കാര്‍ ശ്രമിക്കുക' - മായാവതി പറഞ്ഞു.
Also Read: ഇത് ബിജെപിയുടെ നാണം കെട്ട കളി, രൂക്ഷ വിമര്‍ശനവുമായി മായാവതി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇനി സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്ന് മായാവതി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സ്വന്തം പ്രതിമയ്ക്ക് പുറമേ പാര്‍ട്ടി ചിഹ്നമായ ആന, ബിഎസ്പി സ്ഥാപക നേതാവ് കന്‍ഷി റാം എന്നിവരുടെ പ്രതിമകളും മായാവതി സ്ഥാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ പ്രതിപക്ഷം വലിയ വിമര്‍ശനവും ഉയര്‍ത്തിരുന്നു. ഏകദേശം 1400 കോടിയോളം രൂപ സ്മാരകങ്ങൾ നിർമിക്കാനായി മായാവതി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു എന്നാണ് ലോകായുക്ത റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read: Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല
കഴിഞ്ഞ രണ്ട് തവണയും പരാജയം നേരിട്ട മായാവതി ഇത്തവണ അധികാരം പിടിക്കാന്‍ സംസ്ഥാനത്തെ നിര്‍ണായക വോട്ട് ബാങ്കായ ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബിഎസ്പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബ്രാഹ്മണ വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും മായാവതി വ്യക്തമാക്കി. എല്ലാവര്‍ക്കും നേട്ടവും സമാധാനവും ഉറപ്പാക്കുന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുക. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം ഉന്നത ജാതിയില്‍പ്പെട്ടവരുടെ താത്പര്യങ്ങളും തന്റെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മായാവതി പറഞ്ഞു.
ബിജെപിയുടെ (BJP) ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎസ്പി സര്‍ക്കാരിന്റെ (BSP Government) കാലത്താണ് തങ്ങളുടെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിച്ചിരുന്നതെന്ന് ബ്രാഹ്മണര്‍ തന്നെ സമ്മതിക്കുന്നു. ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ബിഎസ്പിയിലേക്ക് വരുമെന്നും 2007ല്‍ നേടിയതിന് സമാനമായ രീതിയില്‍ മികച്ച ഭൂരിപക്ഷത്തോടെ ബിഎസ്പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും മായാവതി (Mayawati) പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...