Lucknow:  ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിംഗിന്റെ (Kalyan Singh)  സംസ്ക്കാരം നാളെ നടത്തും. ഉത്തരേന്ത്യയിൽ ഒട്ടാകെ ബിജെപിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ആളായിരുന്നു കല്യാൺ സിംഗ്.  അദ്ദേഹം രണ്ടു തവണ ഉത്തർപ്രദേശ്  മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം  കുറേക്കാലം രാജസ്ഥാന്‍  ഗവർണർ എന്ന നിലയിലും ചുമതല വഹിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 4 മുതല്‍ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്.   89 വയസായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് വലിയ പങ്കു വഹിച്ച വ്യക്തിയാണ് കല്യാണ്‍ സിംഗ് എന്ന് ഉത്തര്‍  പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  (Yogi Adityanath) പറഞ്ഞു.


ALSO READ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍


അദ്ദേഹത്തിന്‍റെ വേര്‍പാട്‌  BJP യ്ക്ക് തീരാനഷ്ടമാണ്.  ദുഃഖ സൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിയ്ക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് വൈകുന്നേരം  കല്യാൺ സിംഗിന്റെ മൃതദേഹം അലിഗഡിലേക്ക് കൊണ്ടുപോകും. അതിനുശേഷം നാളെയാണ് സംസ്ക്കാര ചടങ്ങുകൾ നടത്തുന്നത്.


ALSO READ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു


മുൻ ഉത്തര്‍ പ്രദേശ്‌  മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ  നിര്യാണത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.  രാജ്യത്തെ കോടിക്കണക്കിന് അധ:സ്ഥിതരും ചൂഷിതരുമായ ആളുകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കല്യാൺ സിംഗ് എന്ന് പ്രധാനമന്തി പറഞ്ഞു.  കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി അദ്ദേഹം നിലകൊണ്ടുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.  



ALSO READ: ഭീകരതയുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന സാമ്രാജ്യങ്ങൾക്ക് നിലനിൽപ്പുണ്ടാകില്ലെന്ന് Prime Minister Narendra Modi


അലിഗഡിൽ ജനിച്ച അദ്ദേഹം സ്കൂൾ ‌വിദ്യാഭ്യാസ കാലത്താണ് പൊതുരംഗത്തെത്തുന്നത്.  ആർഎസ്എസിലെ പ്രവത്തങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് എത്തിയത്. യുപി കോൺഗ്രസിന്റെ കോട്ടയായിരുന്ന സമയത്ത് പോലും 9 തവണ നിയമസഭയിലെത്താൻ കല്യാൺ സിങ്ങിന് സാധിച്ചിരുന്നു. 1991 ൽ ആദ്യമായി യുപിയിൽ ബിജെപി സർക്കാരിനെ കൊണ്ടവരുന്നതിലും കല്യാൺ സിംഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.