ന്യൂഡൽഹി: ഭീകരത (Terrorism) അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു കാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ല. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ സാധിക്കില്ലെന്നും മോദി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ യുഎസ് സേനയുടെ പിന്മാറ്റത്തോടെ താലിബാൻ രാജ്യം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: Afghanistan-Taliban: ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ സുരക്ഷിതർ, ഒഴിപ്പിക്കേണ്ടെന്ന് താലിബാന്‍
പല തവണ സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടു. അതിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാൻ നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാൽ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയർന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നൽകുന്നുവെന്നും മോദി പറഞ്ഞു.
ലോകത്ത് ടൂറിസം (Tourism) ഭൂപടത്തിൽ 65ാം സ്ഥാനത്തായിരുന്നു 2013 ൽ ഇന്ത്യ. എന്നാൽ 2019 ൽ ട്രാവൽ ആന്റ് ടൂറിസം കോംപറ്റീറ്റീവ്‌നെസ് ഇൻഡക്സിൽ ഇന്ത്യ മുപ്പത്തിനാലാം സ്ഥാനത്തേക്ക് ഉയർന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ALSO READ: Taliban : അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ കൊലപ്പെടുത്താൻ താലിബാൻ പദ്ധതിയെന്ന് യുഎൻ റിപ്പോർട്ട്
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി താലിബാൻ ഭീകരർ പരിശോധിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോൺസുലേറ്റിൽ രേഖകൾക്കായി തിരച്ചിൽ നടത്തി. വാഹനങ്ങൾ കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുണ്ട്. അതിനിടെ, ഇന്ത്യൻ എംബസി ഒഴിപ്പിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്നും താലിബാൻ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. താലിബാന്റെ ചീഫ് ഓഫീസിൽ നിന്നാണ് ഇന്ത്യയ്ക്ക് സന്ദേശങ്ങൾ ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...