Lucknow: അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്  മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിയ്ക്കുന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേത്തുടര്‍ന്ന്, പത്മവിഭൂഷൺ മതിയാകില്ല, മുലായം സിംഗ് യാദവിന് ഭാരതരത്‌ന നൽകി ആദരിക്കണ മേന്നാവശ്യപ്പെട്ട്  മുതിര്‍ന്ന SP നേതാക്കള്‍ രംഗത്തെത്തി. സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയാണ് ഈ ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. 


Also Read:  Lakshmi Puja: വെള്ളിയാഴ്ച ലക്ഷ്മിദേവിയെ ആരാധിക്കുന്നതിന്‍റെ പ്രാധാന്യം അറിയാം  
 
അന്തരിച്ച സമാജ് വാദി പാര്‍ട്ടി  കുലപതി മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ നൽകി അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെ പരിഹസിക്കുകയാണ് കേന്ദ്രസർക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു  പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചത്. മുതിർന്ന സോഷ്യലിസ്റ്റ് നേതാവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്‌ന’ നൽകി ആദരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു, 


Also Read:  Pariksha Pe Charcha: പരീക്ഷാ പേ ചർച്ച; പ്രധാനമന്ത്രിയുമായുള്ള വിദ്യാർഥികളുടെ സംവാദം എപ്പോൾ, എവിടെ കാണാം 


നേതാജി ശ്രീ മുലായം സിംഗ് യാദവിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയതിലൂടെ, നേതാജിയുടെ മഹത്വത്തെയും പ്രവർത്തനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നേതാജിയെ ബഹുമാനിക്കണമായിരുന്നു എങ്കില്‍ അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമായിരുന്നു, വിഷയത്തിൽ തന്‍റെ  അതൃപ്തി അറിയിച്ച് മൗര്യ ട്വിറ്ററിൽ കുറിച്ചു. 


സ്വാമി പ്രസാദ് മൗര്യ വിഷയം ഏറ്റെടുത്തതോടെ നിരവധി സമാജ് വാദി പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി.  മുൻ പ്രതിരോധ മന്ത്രിയെ ഭാരതരത്ന നൽകി ആദരിക്കണമെന്ന് എസ്പി വക്താവ് ഐപി സിംഗ് പറഞ്ഞു.


അതേസമയം, ഇതേ ആവശ്യവുമായി മുലായം സിംഗ് യാദവിന്‍റെ മരുമകളും സമാജ് വാദി പാര്‍ട്ടിയുടെ   എംപിയുമായ ഡിംപിൾ യാദവ് രംഗത്തെത്തിയത് BJP നേതാക്കളില്‍ വന്‍ പ്രതികരണമാണ് ഉണ്ടാക്കിയത്.  


അതേസമയം, സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യത്തെ പരിഹസിച്ചുകൊണ്ട്‌ ഉത്തര്‍ പ്രദേശ്‌ ടൂറിസം മന്ത്രി ജയ്‌വീർ സിംഗ് രംഗത്തെത്തി. അവർ (ഡിംപിൾ യാദവ്) പ്രധാനമന്ത്രിയാകുമ്പോൾ അത് ചെയ്യാൻ കഴിയും, അവർക്ക് ഞങ്ങളുടെ ആശംസകള്‍ എന്ന്  ജയ്‌വീർ സിംഗ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ രാമചരിതമാനസിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നുവെന്നും  വിവാദത്തില്‍ പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് മൗനം പാലിക്കുന്നതായും അദ്ദേഹം ആരോപിച്ചു.


അന്തരിച്ച  മുലായം സിംഗ് യാദവിനെ പത്മവിഭൂഷൺ നൽകി ആദരിച്ച നടപടിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരിയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സ്വാഗതം ചെയ്തു. യുപിയിൽ ദീർഘകാലം സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം സജീവമായിരുന്നു, കൂടാതെ ഏറെക്കാലം സംസ്ഥാനത്തെ നയിച്ചു. അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകാനുള്ള സർക്കാരിന്‍റെ  തീരുമാനത്തെ  സ്വാഗതം ചെയ്യുന്നു," അവര്‍ പറഞ്ഞു. 


മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് അന്തരിച്ചത്.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.