Top station: കാഴ്ചകളുടെ വിസ്മയം തീർത്ത് ടോപ്പ് സ്റ്റേഷൻ; സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു

Top station climate: മധ്യ വേനല്‍ അവധി അവസാനിച്ചെങ്കിലും ടോപ്പ് സ്റ്റേഷനിലേക്ക് ഇപ്പോഴും സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2024, 02:32 PM IST
  • മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള യാത്രാ മധ്യേയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷന്‍.
  • ടോപ്പ് സ്റ്റേഷനിലേക്ക് ഇപ്പോഴും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്.
  • അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്.
Top station: കാഴ്ചകളുടെ വിസ്മയം തീർത്ത് ടോപ്പ് സ്റ്റേഷൻ; സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു

മധ്യവേനല്‍ അവധി അവസാനിച്ചെങ്കിലും മൂന്നാറിലേക്കെിപ്പോഴും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. മൂന്നാറിലേക്കും വട്ടവടയിലേക്കുമൊക്കെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ടോപ്പ് സ്റ്റേഷന്‍. ചിലപ്പോള്‍ മഞ്ഞ് പൊതിഞ്ഞും ചിലപ്പോള്‍ കാഴ്ച്ചയുടെ വിശാലത തീര്‍ത്തുമാണ് ടോപ്പ് സ്റ്റേഷന്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.

മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള യാത്രാ മധ്യേ സഞ്ചാരികള്‍ കണ്ട് മടങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷന്‍. മധ്യ വേനല്‍ അവധി അവസാനിച്ചെങ്കിലും ടോപ്പ് സ്റ്റേഷനിലേക്ക് ഇപ്പോഴും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. പ്രധാന റോഡില്‍ നിന്നും അല്‍പ്പ ദൂരം നടന്ന് വേണം ടോപ്പ് സ്റ്റേഷന്റെ വ്യൂ പോയിന്റിലേക്കെത്തുവാന്‍. ഇരുവശങ്ങളിലും ധാരാളം വഴിയോര വില്‍പ്പന കേന്ദ്രങ്ങളുണ്ട്. ഒരാള്‍ക്ക് 20 രൂപയുടെ പ്രവേശന ഫീസുണ്ട്. ആദ്യം എത്തുക ടോപ്പ് സ്റ്റേഷന്റെ കാഴ്ച്ചകള്‍ ഉയരത്തില്‍ നിന്നും കണ്ട് ആസ്വദിക്കാവുന്ന വാച്ച് ടവറിലേക്കാണ്. ഇവിടെ നിന്നാല്‍ ദൂരെക്കുള്ള കാഴ്ച്ചകള്‍ കാണാം. ചിത്രങ്ങള്‍ പകര്‍ത്തുകയുമാകാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്.

ALSO READ: കേരളത്തിലെ ഏറ്റവും മികച്ച 5 റോഡ് ട്രിപ്പ് റൂട്ടുകള്‍; ചിത്രങ്ങള്‍ കാണാം

വാച്ച് ടവറിലെ കാഴ്ച്ചകള്‍ക്ക് ശേഷം കീഴ്ക്കാം തൂക്കായ മലയടിവാരത്തിലേക്ക് നടന്നിറങ്ങിയും ടോപ്പ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം. ചിലപ്പോള്‍ മഞ്ഞ് പൊതിഞ്ഞും ചിലപ്പോള്‍ കാഴ്ച്ചയുടെ വിശാലത തീര്‍ത്തുമാണ് ടോപ്പ് സ്റ്റേഷന്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ തമിഴ്‌നാടിന്റെ വിദൂര കാഴ്ച്ചയും വന്‍മതില്‍ പോലെ തോന്നിപ്പിക്കും വിധമുള്ള വലിയ പാറക്കെട്ടുകളുടെ ഭീമാകാരമായ കാഴ്ച്ചകളും കാണാം. പ്രഭാതങ്ങളില്‍ മലയടിവാരമാകെ പരന്ന് കിടക്കുന്ന മേഘ പാളികളുടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച്ചയാണ് ടോപ്പ് സ്റ്റേഷന്റെ ഹൈലൈറ്റ്. കാഴ്ച്ചകള്‍ ഏതായാലും സഞ്ചാരികള്‍ കണ്ണും മനവും നിറഞ്ഞാണ് ടോപ്പ് സ്റ്റേഷനില്‍ നിന്നും മടങ്ങാറ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News