ആലപ്പുഴ: കായംകുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് വിവരെ പൊലീസിനെ അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Instagram Influencer's Suicide: ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. 22കാരനായ നെടുമങ്ങാട് സ്വദേശി ബിനോയ്ക്ക് എതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു. പൂജപ്പുര പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ബിനോയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുമ്പ് വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരാറില്ലെന്നും മകളുടെ മരണ കാരണം സൈബര്‍ ആക്രമണമല്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നതായാണ് വിവരം. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, മകളുടെ മരണ കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാടുള്ള ഇന്‍ഫ്‌ളുവന്‍സറെ സംശയിക്കുന്നതായും അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിനോയിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.