ലഖ്നൗ: UP Polls Sixth Phase: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (UP Election 2022) ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഈ ഘട്ടത്തിൽ പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath), മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാര്‍ ലല്ലു, പ്രതിപക്ഷ നേതാവും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവുമായ രാം ഗോവിന്ദ് ചൗധരി എന്നിവർ ഈ ഘട്ടത്തില്‍ ജനവിധി തേടും. 2017 ല്‍ എൻഡിഎക്ക് 49 സീറ്റ് കിട്ടിയ ഈ മേഖലയില്‍ ഇത്തവണ എസ്പിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: Assembly Elections 2022: 4 സംസ്ഥാനങ്ങളില്‍ BJP സര്‍ക്കാര്‍ അധികാരത്തിലെത്തും, ആത്മവിശ്വാസത്തോടെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ


2017 ല്‍ തകർപ്പൻ വിജയം നേടിയ മേഖലയില്‍ വിജയം ആവർത്തിക്കാനായി വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മോദിയുടെയും യോഗിയുടെയും മികവില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പിന്നോക്ക വിഭാഗം നേതാക്കളെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കം തങ്ങൾക്ക് ഇവിടെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സമാജ്‍വാദി പാർട്ടിയും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും കുടിശ്ശികയും!


ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നീ പത്ത് ജില്ലകളിലാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.  676 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്.


ഗോരഖ്പൂര്‍ അര്‍ബൻ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഞ്ചു മന്ത്രിമാരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഒപ്പം തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.  ഈ ഘട്ടത്തിന്റെ പ്രചാരണം ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിച്ചിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.