Assembly Elections 2022: 4 സംസ്ഥാനങ്ങളില്‍ BJP സര്‍ക്കാര്‍ അധികാരത്തിലെത്തും, ആത്മവിശ്വാസത്തോടെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ

5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 4 എണ്ണത്തിലും ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് BJP ദേശീയ അദ്ധ്യക്ഷന്‍  JP നദ്ദ. Zee News എഡിറ്റർ-ഇൻ-ചീഫ് സുധീർ ചൗധരിയുമായി നടത്തിയ  അഭിമുഖത്തിലാണ് അദ്ദേഹം  ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 10:34 AM IST
  • 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 4 എണ്ണത്തിലും ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തും
  • 'BJP വിഭജനത്തെക്കുറിച്ചും ശിഥിലീകരണത്തെക്കുറിച്ചും സംസാരിക്കുന്നില്ല, സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയെക്കുറിച്ചാണ് BJP സംസാരിക്കുന്നത്.
Assembly Elections 2022: 4 സംസ്ഥാനങ്ങളില്‍  BJP സര്‍ക്കാര്‍ അധികാരത്തിലെത്തും,   ആത്മവിശ്വാസത്തോടെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ

Assembly Elections 2022: 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 4 എണ്ണത്തിലും ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് BJP ദേശീയ അദ്ധ്യക്ഷന്‍  JP നദ്ദ. Zee News എഡിറ്റർ-ഇൻ-ചീഫ് സുധീർ ചൗധരിയുമായി നടത്തിയ  അഭിമുഖത്തിലാണ് അദ്ദേഹം  ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഭരണവിരുദ്ധത, ധ്രുവീകരണം, നിലവിലുള്ള എം‌എൽ‌എമാരുടെ പ്രകടനം, തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുള്ള  സാഹചര്യങ്ങൾ തുടങ്ങി വിവിധ സുപ്രധാന  വിഷയങ്ങള്‍ അഭിമുഖത്തില്‍ പരാമര്‍ശ വിഷയങ്ങളായി. 

നിയമസഭ തിരഞ്ഞെടുപ്പ്  ഫലത്തെക്കുറിച്ച് തെല്ലും ആശങ്കപ്പെടേണ്ട ആവശ്യം BJPയ്ക്കില്ല എന്നുതന്നെയാണ്  JP നദ്ദ  അഭിപ്രായപ്പെട്ടത്.   തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ നാലിടത്തും  BJP സര്‍ക്കാര്‍ ആണ്  അധികാരത്തില്‍ ഉള്ളത്. BJP കാഴ്ചവച്ച മികച്ച പ്രകടനം  ഭരണതുടര്‍ച്ച നല്‍കുമെന്നും   JP നദ്ദ  പറഞ്ഞു. പഞ്ചാബിൽ, ഇത്തവണ  പരമാവധി സീറ്റുകളിൽ  BJP മത്സരിക്കുന്നു, അവിടെ പാര്‍ട്ടിയുടെ മികച്ച പ്രകടനമാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു.

Also Read: Russia-Ukraine War: പാല് മുതൽ ഗോതമ്പ് വരെ, റഷ്യ-യുക്രൈന്‍ യുദ്ധം നിങ്ങളുടെ അടുക്കളയെ ബാധിക്കുമോ? എന്താണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഇഞ്ചോടിഞ്ച് പോരാട്ടം  നടക്കുന്ന ഉത്തര്‍ പ്രദേശില്‍   മുസ്ലീം സമുദായം ഒരു പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വോട്ട് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 'BJP വിഭജനത്തെക്കുറിച്ചും ശിഥിലീകരണത്തെക്കുറിച്ചും സംസാരിക്കുന്നില്ല, സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയെക്കുറിച്ചാണ് BJP സംസാരിക്കുന്നത്. എല്ലാവരേയും ഒപ്പം ചേര്‍ക്കാന്‍  BJP ആഗ്രഹിക്കുന്നു. എതിരാളികൾ വളരെക്കാലമായി BJPയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹത്തിലെ ഒരു വിഭാഗത്തെ നമ്മിൽ നിന്ന് വേറിട്ടു നിർത്താൻ ശ്രമിക്കുന്നു, അവര്‍ വിജയിക്കുന്നു, അവർ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു, പക്ഷേ ഞങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്',  JP നദ്ദ പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളോട് BJP സര്‍ക്കാര്‍  ഒരിക്കലും മതം ചോദിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് അവകാശങ്ങൾ നൽകാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ജന ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാന്‍ ബിജെപി പ്രവർത്തിക്കുന്നുണ്ടെന്ന് എത്രയും വേഗം അവർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം  പറഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തര്‍ പ്രദേശില്‍   നടക്കുന്നതെന്ന വിലയിരുത്തലിനെ തള്ളിക്കളഞ്ഞ അദ്ദേഹം BJP സംസ്ഥാനത്ത് 300 സീറ്റുകള്‍ നേടുമെന്നും  അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News