യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) ഇന്ത്യൻ എക്കണോമിക് സർവീസ് എക്‌സാമിനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയ്ക്കും അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രിൽ 27 വൈകിട്ട് 6 മണി വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈനായി ആണ് അപേക്ഷകൾ അയക്കേണ്ടത്.  upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 27 വൈകിട്ട് 6 മണി വരെ മാത്രമാണെങ്കിലും 2021 മേയ് 4 മുതൽ മേയ് 10 വരെ അപേക്ഷകൾ പിൻവലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ ഏതെങ്കിലും ഒരു ഫോട്ടോയോട് കൂടിയ തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആധാർ കാർഡ് (Aadhaar Card), വോട്ടർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, മറ്റേതെങ്കിലും ഫോട്ടോ ഐഡി കാർഡ് എന്നിവയിലെ വിവരങ്ങൾ ഉപയോഗിക്കാം.


ALSO READ: Job Vacancy: 89 സർക്കാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 1,80,000 രൂപ വരെ മാസ ശമ്പളം


ഇന്ത്യൻ എക്കണോമിക് സർവീസിൽ 15 ഒഴിവുകളും  ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 11 ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷയുടെ 3 ആഴ്ച മുമ്പ് ഇ - അഡ്മിഷൻ കാർഡ് ലഭിക്കും. upsconline.nic.in എന്ന വെബ്സൈറ്റിൽ (Website) നിന്ന് തന്നെയാണ് ഇ അഡ്‌മിഷൻ കാർഡും ലഭ്യമാക്കുന്നത്. ഇ അഡ്മിഷൻ കാർഡ് ഒരിക്കലും പോസ്റ്റ് വഴി ലഭിക്കില്ലെന്ന് അപേക്ഷകർ പ്രത്യേകം ഓർക്കണം.


ALSO READ:  NPCIL Recruitment 2021: 56100 രൂപവരെയാണ് ശമ്പളം; എങ്ങനെ, എപ്പോൾ അപേക്ഷിക്കണം?


ജൂലൈ 16 നാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. 3 ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പരീക്ഷയാണ് UPSC IES ISS റിക്രൂട്ട്മെന്റിനായി (Recruitment) സംഘടിപ്പിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദം.  21 മുതൽ 30 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക