യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC)  പ്രീലിമിനറി പരീക്ഷയുടെ രജിസ്‌ട്രേഷൻ മാർച്ച് 24ന് അവസാനിക്കും. മാർച്ച് 24 വൈകിട്ട് 6 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. upsconline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആകെ 712 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ഗവണ്മെന്റ് (Government) ഡിപ്പാർട്മെന്റുകളിലായി ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് 712 ഒഴിവുകൾ ഉള്ളത്. സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകളിലേക്ക് ആളുകളെ എടുക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പ്രീലിമിനറി പരീക്ഷ നടത്തുന്നത് 2021 ജൂൺ 27 നാണ്. ഇന്ത്യൻ ഫോറസ്ററ് സർവീസസ് പരീക്ഷയുടെ  പ്രീലിമിനറി പരീക്ഷയും ഇത് തന്നെ ആയിരിക്കുമെന്ന് യൂപിഎസ്‌സി അറിയിച്ചിട്ടുണ്ട്.


ALSO READ: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....


അർഹതയുള്ള ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് 3 ആഴ്ചയ്ക്ക് മുമ്പ് ഇ-അഡ്‌മിറ്റ്‌ കാർഡ് ലഭിക്കും. ഇ-അഡ്‌മിറ്റ്‌ കാർഡ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ (Website) upsconline.nic.in ലാണ് ലഭ്യമാക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നും മറ്റ് മാർഗങ്ങളിൽ അപേക്ഷ സ്വീകരിക്കില്ലെന്നും യൂപിഎസ്‌സി അറിയിച്ചിട്ടുണ്ട്.


ALSO READ: CBSE Exam 2021: വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം, സമയപരിധി മാര്‍ച്ച്‌ 25


2021 നവംബറിലാണ് മെയിൻസ് പരീക്ഷ നടത്തുന്നത്. ഭോപ്പാൽ, ചെന്നൈ, ദില്ലി (Delhi), ഡിസ്പൂർ (ഗുവാഹത്തി), ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, നാഗ്പൂർ, പോർട്ട് ബ്ലെയർ, ഷിംല എന്നിവടങ്ങളിലാണ് മെയിൻസ് പരീക്ഷ നടത്തുന്നത്. അപേക്ഷ പിൻവലിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.


ALSO READ: ICAI CA Foundation, Final Result 2021 : ഐസിഎഐ സിഎ ഫൗണ്ടേഷൻ, ഫൈനൽസ് റിസൾട്ട് ഇന്ന് പ്രഖ്യാപിച്ചേക്കും


വനിത (Women) / എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി ഉദ്യോഗാർഥികൾക്ക് ഫീസ് നൽകേണ്ടതില്ല. ബാക്കിയുള്ളവർ 100 രൂപ പരീക്ഷ ഫീസായി അടയ്‌ക്കേണ്ടതാണ്. 21 വയസ്സിനും 32 വയസിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. 1989 ആഗസ്റ്റ് 2നും 2000 ഓഗസ്റ്റ് 1നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.