Manipur Violence: മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ ഹൃദയം വേദനിക്കുന്നു, മണിപ്പൂര്‍ അക്രമത്തില്‍ യുഎസ് അംബാസഡര്‍
Manipur Violence: മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവിടെ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്നും ഇന്ത്യയിലെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു
Manipur Violence: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവം ആഗോള വിമര്‍ശനത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നല്‍കിയ കനത്ത താക്കീത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
അതേസമയം, ജനഹൃദയങ്ങളെ പിടിച്ചുലച്ച മണിപ്പൂര്‍ വീഡിയോയില്‍ പ്രതികരണം നല്‍കിയിരിയ്ക്കുകയാണ് ഇന്ത്യയിലെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ എറിക് ഗാർസെറ്റി. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവിടെ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്നും അഭിപ്രായപ്പെട്ടു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പരേഡ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗാർസെറ്റി ഇക്കാര്യം പറഞ്ഞത്.
'ഞാൻ വീഡിയോ കണ്ടിട്ടില്ല. ഞാൻ ആദ്യമായാണ് ഇതിനെക്കുറിച്ച് കേൾക്കുന്നത്. എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ, മനുഷ്യരുടെ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോഴെല്ലാം നമ്മുടെ ഹൃദയം വേദനിക്കുന്നു...' അദ്ദേഹം പറഞ്ഞു.
Also Read: Manipur Horror: സംഭവം ലജ്ജാകരം, കുറ്റവാളികൾ രക്ഷപ്പെടില്ല; മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്തി
അതേസമയം, വീഡിയോ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രധാനമന്ത്രി പ്രതികരണം അറിയിച്ചിരുന്നു. ഈ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണെന്നും ഈ ക്രൂരമായ സംഭവത്തിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദഹം വ്യാഴാഴ്ച പറഞ്ഞു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇക്കാര്യത്തിൽ നിയമം കർശനമായി പിന്തുടരുമെന്ന് ഉറപ്പ് നൽകി.
Also Read: Manipur Horror: വീഡിയോ പുറത്തുവന്നിരുന്നില്ല എങ്കില്‍ പ്രധാനമന്ത്രി മിണ്ടില്ലായിരുന്നു? പരിഹസിച്ച് അസദുദ്ദീൻ ഒവൈസി
അതേസമയം, BJP ഭരിയ്ക്കുന്ന സംസ്ഥാനമായ മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന കലാപത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമായി. കൂടാതെ, എല്ലാ മുഖ്യമന്ത്രിമാരോടും അവരവരുടെ സംസ്ഥാനങ്ങളിൽ ക്രമസമാധാനം ശക്തിപ്പെടുത്തണമെന്നും പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
സംഭവം "രാജസ്ഥാനിലായാലും ഛത്തീസ്ഗഢിലായാലും മണിപ്പൂരിലായാലും" സ്ത്രീകളുടെ മാനം സംരക്ഷിക്കപ്പെടണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ രാജ്യത്ത്, ഇന്ത്യയുടെ ഏത് കോണിലായാലും, ഏത് സംസ്ഥാന സർക്കാരും രാഷ്ട്രീയ ചർച്ചകൾക്ക് അതീതമായി ഉയരുകയും ക്രമസമാധാനത്തിന് പ്രാധാന്യം നൽകുകയും സ്ത്രീകളുടെ ബഹുമാനം സംരക്ഷിക്കുകയും വേണം അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...