Manipur Violence: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ദേശീയ വനിതാ കമ്മീഷൻ

Manipur Violence: സംഭവം കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തില്‍ വീഡിയോ നീക്കം ചെയ്യാൻ ദേശീയ വനിതാ കമ്മീഷൻ (NCW) ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവിക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 08:16 PM IST
  • നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ നടപടിയെടുക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രിതന്നെ പുറപ്പെടുവിച്ചു,
Manipur Violence: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ദേശീയ വനിതാ കമ്മീഷൻ

New Delhi: മണിപ്പൂര്‍ കലാപങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ  പുറത്തു വന്ന വീഡിയോരാജ്യത്തെ ഒന്നടങ്കം വേദനിപ്പിച്ചിരിയ്ക്കുകയാണ്.  ഈ സംഭവത്തില്‍ നാന്‍ തുറകളില്‍ പ്പെട്ട ആളുകള്‍ പ്രതികരണവുമായി മുന്നോട്ടു വന്നിരിയ്ക്കുകയാണ്. 

Also Read:  Manipur Horror: സംഭവം ലജ്ജാകരം, കുറ്റവാളികൾ രക്ഷപ്പെടില്ല; മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്തി 

മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ച് രണ്ടര മാസം  പിന്നിടുമ്പോള്‍, 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് ആയിരങ്ങള്‍ക്ക് വീടും സമ്പത്തും നഷ്‌ടമായതിന് ശേഷം ആദ്യമായി ഈ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നു എന്നത് ശ്രദ്ധേയമാണ്.  കുറ്റവാളികൾ ഒരു തരത്തിലും രക്ഷപ്പെടില്ല എന്നും  മണിപ്പൂരിൽ സംഭവിച്ചത് ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ് എന്നും മോദി  പറഞ്ഞു.

Also Read:  Manipur Horror Update: മണിപ്പൂർ സംഭവത്തില്‍ മുഖ്യപ്രതി ഖുയിറേം ഹെറാദാസ് അറസ്റ്റില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍ 

എന്നാല്‍, സംഭവം കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തില്‍ വീഡിയോ നീക്കം ചെയ്യാൻ ദേശീയ വനിതാ കമ്മീഷൻ (NCW) ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവിക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ് എന്നും NCW പറഞ്ഞു. 

Also Read:  Manipur Horror Update: മണിപ്പൂര്‍ സംഭവത്തില്‍ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇടപെടും, കടുത്ത ഭാഷയില്‍ സുപ്രീം കോടതി  

രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്നരാക്കി പരേഡ് നടത്തുന്ന മണിപ്പൂരിലെ ഭയാനകമായ വീഡിയോയ്ക്കെതിരെ കടുത്ത ജനരോക്ഷം ആളിക്കത്തുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ  ട്വിറ്ററിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം ഇതിനോടകം കേന്ദ്ര  സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.   വീഡിയോ രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് സൂചന. നിയമപ്രകാരം ഇത്തരം വീഡിയോകള്‍ അനുവദനീയമല്ല.

നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ നടപടിയെടുക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രിതന്നെ  പുറപ്പെടുവിച്ചു, വീഡിയോ കൂടുതൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിളും പ്രവർത്തിക്കുന്നുണ്ട്. 

ബുധനാഴ്ച വീഡിയോ വൈറലായതോടെ ജനരോഷത്തിന്‍റെ തരംഗങ്ങൾ എങ്ങും അലയടിയ്ക്കുകയാണ്. ഒപ്പം മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന മൗനവും ഒപ്പം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യവും ജനങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങി.

പാർലമെന്‍റിന്‍റെ  വാർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ ലക്ഷ്യമിടുകയും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.  വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ സംസാരിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച പറഞ്ഞു.
 
മണിപ്പൂര്‍ വിഷയത്തില്‍ നിരവധി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി.  മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് ഉത്തരവാദി ബിജെപിയുടെ വോട്ട് രാഷ്ട്രീയമാണെന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.  ആർഎസ്എസിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയവും ബിജെപിയുടെ വോട്ട് രാഷ്ട്രീയവുമാണ് മണിപ്പൂരിലെ സ്ഥിതിക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു. 

മനിപ്പോരിലെ സംഘര്‍ഷം കണക്കിലെടുക്കുമ്പോള്‍  പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വളരെ ചെറുതാണ്,  ഒപ്പം ഏറെ വൈകിയെന്നും ജമ്മു കശ്മീർ നേതാക്കൾ പറയുന്നു.  സംഭവത്തിന്‍റെ വീഡിയോ മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കിയതായി നാഷണൽ കോൺഫറൻസ് മുഖ്യ വക്താവ് തൻവീർ സാദിഖ് പറഞ്ഞു. 

കൂടാതെ, രണ്ട് ആദിവാസി സ്ത്രീകളെ ജനക്കൂട്ടം നഗ്നരായി നടത്തുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.  മണിപ്പൂരിലെ പ്രതിസന്ധി മെയ് 3 ന് ആരംഭിച്ചു, സംഭവം നടന്നത് ഒരു ദിവസത്തിന് ശേഷം മെയ് 4 നാണ്, താന്‍ ഇ സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

 മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരകണക്കിന് ആളുകള്‍ക്ക് വീടും സമ്പത്തും നഷ്ടപ്പെടുകയും ചെയ്തു. 

സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച്  ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. 
  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News