Manipur Horror: വീഡിയോ പുറത്തുവന്നിരുന്നില്ല എങ്കില്‍ പ്രധാനമന്ത്രി മിണ്ടില്ലായിരുന്നു? പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

Manipur Horror:  മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ്  ഒവൈസിയുടെ ചോദ്യം.  

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 02:50 PM IST
  • മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ് ഒവൈസിയുടെ ചോദ്യം.
Manipur Horror: വീഡിയോ പുറത്തുവന്നിരുന്നില്ല എങ്കില്‍ പ്രധാനമന്ത്രി മിണ്ടില്ലായിരുന്നു? പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

New Delhi: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ്  ഒവൈസിയുടെ ചോദ്യം.  

Also Read:  Manipur Horror: സംഭവം ലജ്ജാകരം, കുറ്റവാളികൾ രക്ഷപ്പെടില്ല; മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്തി 
 

"വീഡിയോ വന്നില്ലെങ്കിൽ എന്താ പ്രധാനമന്ത്രി ഈ വിഷയത്തില്‍  സംസാരിക്കില്ല? രണ്ട് മാസമായി എന്താണ് അവിടെ സംഭവിക്കുന്നത്? ഇതുംകൂടി പറയൂ. പ്രധാനമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. അവിടെ കുക്കി സമൂഹം കൂട്ടക്കൊല ചെയ്യപ്പെടുകയാണെന്ന് രണ്ട് മാസത്തിന് ശേഷം പ്രധാനമന്ത്രി ഓർത്തു. വീഡിയോ ലോകമെമ്പാടും വൈറലായതിനെ തുടർന്നാണ് പ്രധാനമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനായത്", ഒവൈസി പറഞ്ഞു. 

Also Read:   Manipur Horror Update: മണിപ്പൂർ സംഭവത്തില്‍ മുഖ്യപ്രതി ഖുയിറേം ഹെറാദാസ് അറസ്റ്റില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍ 
 
40 വയസ്സുള്ള ഒരു സ്ത്രീയെ 15 വയസ്സുള്ള ആൺകുട്ടി ബലാത്സംഗം ചെയ്യുന്നതെങ്ങനെ?  രണ്ട് മാസത്തിനിടെ 130 പള്ളികൾ കത്തിച്ചു, 6000 ആയുധങ്ങളും 60,000 വെടിയുണ്ടകളും കൊള്ളയടിച്ചു. 50,000 ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി, രണ്ട് മാസത്തിന് ശേഷം രാജ്യത്തിന്‍റെ പ്രധാനമന്ത്രി പ്രതികരിയ്ക്കുന്നു... ഇത് ശരിയല്ല. വീഡിയോ പുറത്ത് വന്നില്ലെങ്കിൽ പ്രധാനമന്ത്രി പ്രതികരിക്കില്ലായിരുന്നു? ഒവൈസി ചോദിച്ചു. 

Also Read:  Manipur Horror Update: മണിപ്പൂര്‍ സംഭവത്തില്‍ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇടപെടും, കടുത്ത ഭാഷയില്‍ സുപ്രീം കോടതി   

ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നിന്നും പുറത്തുവന്നത്.  വീഡിയോ വൈറലായതോടെ രാജ്യമൊട്ടുക്ക് രോക്ഷം അലയടിയ്ക്കുകയാണ്. ഇതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി പാലിച്ച മൗനവും ചോദ്യം ചെയ്യപ്പെടുകയുണ്ടായി.   

വീഡിയോ വൈറലായതോടെ  വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടു. വീഡിയോ കോടതിയെ വളരെയധികം അസ്വസ്ഥമാക്കിയെന്നും സർക്കാർ നടപടി കൈക്കൊണ്ടില്ല എങ്കില്‍ കോടതി ഇടപെടുമെന്നും  നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.  ത്തു. 

തുടര്‍ന്ന് കോടതി കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി.  ജൂലൈ 28 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.  ഈ വിഷയം ജൂലൈ 28ന് ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.

ഈ സംഭവത്തില്‍ പ്രധാന പ്രതി എന്ന് സംശയിയ്ക്കുന്ന  ഖുയിറേം ഹെറാദാസിനെ  ബുധനാഴ്ച പുലർച്ചെ അറസ്റ്റ്  ചെയ്തു. 

മണിപ്പൂരിലെ നിലവിലെ സംഘർഷങ്ങളും അക്രമങ്ങളും, മേയ്തെയി സമുദായത്തിന് പട്ടികവർഗ പദവി നൽകണമെന്ന ഭൂരിപക്ഷമായ ഈ സമുദായത്തിന്‍റെ ആവശ്യത്തോടുള്ള ചില ഗോത്രങ്ങളുടെ എതിർപ്പിന് പിന്നാലെ ഉടലെടുത്തതാണ്. വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News