Uttarakhand CM ത്രിവേന്ദ്ര സിംഗ് റാവത്ത് രാജി വെച്ചു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച്ച രാജിക്കത്ത് സമർപ്പിച്ചു. ഡെറാഡൂണിൽ രാജ് ഭവനിലെത്തിയാണ് ഗവർണ്ണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്.
New Delhi: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി (Chief Minister) ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച്ച രാജിക്കത്ത് സമർപ്പിച്ചു. ഡെറാഡൂണിൽ രാജ് ഭവനിലെത്തിയാണ് ഗവർണ്ണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സമർപ്പിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചു.
കഴിഞ്ഞ നാല് വർഷം ഈ സംസ്ഥാനം എനിക്ക് ഭരിക്കാൻ കഴിഞ്ഞത്ത് പാർട്ടി എനിക്കൊരു സുവർണ്ണാവസരമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന ഭരിക്കാൻ മറ്റൊരു മുഖ്യമന്ത്രി എത്താനുള്ള സമയമായിയെന്ന് പാർട്ടി (BJP) പറഞ്ഞതിനനുസരിച്ച് ഞാൻ എന്റെ സ്ഥാനം ഒഴിയുകയാണെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ബുധനാഴ്ച്ച 10 മണിക്ക് നടക്കാനിരിക്കുന്ന ബിജെപി ലെജിസ്ലേറ്റർ പാർട്ടി മീറ്റിംഗിൽ (Meeting) തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മീറ്റിങ് ഉത്തരാഖണ്ഡിലെ പാർട്ടി ഓഫീസിലായിരിക്കും നടക്കുകയെന്ന് അറിയിച്ച അദ്ദേഹം തന്റെ പിൻഗാമിയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയില്ല.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) നൽകുന്ന വിവരങ്ങൾ അനുസരിച്ച് അജയ് ഭട്ട്, അനിൽ ബലൂണി എന്നീ രണ്ട് മുതിർന്ന അംഗങ്ങളിൽ ഒരാളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച്ച രാത്രിയോടെ ത്രിവേന്ദ്ര സിംഗ് റാവത്ത് ബിജെപി പ്രസിഡന്റായ ജെപി നദ്ദയുടെ വീട്ടിലെത്തി സന്ദർശനം നടത്തിയിരുന്നു. അതേ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) ജെപി നദ്ദയും നാഷണൽ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...