ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി. പിത്തോരഗഢിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഭൂമി കുലുക്കം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഡിസംബറിൽ ഉത്തരകാശിയിലും ഉത്തരാഖണ്ഡിലെ സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിന്റെ തീവ്രത 3.1 രേഖപ്പെടുത്തിയതായി ഉത്തരകാശി ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസർ ദേവേന്ദ്ര പട്‌വാൾ പറഞ്ഞു. ഭൂമിയുടെ പ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബാർകോട്ടിനടുത്തുള്ള വനത്തിലാണ് ഭൂചലനമുണ്ടായത്. തീവ്രത കുറവായതിനാലും രാത്രിയിൽ ആയിരുന്നതിനാലും പലർക്കും ഭൂചലനം അനുഭവപ്പെട്ടില്ലെന്ന് പട്‌വാൾ പറഞ്ഞു. 



ALSO READ: Twin blasts in Jammu: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; ആറ് പേർക്ക് പരിക്ക്


ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് പ്രകാരം ഞായറാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. 120 കിലോമീറ്റർ ആഴത്തിലും 36.44 അക്ഷാംശത്തിലും 70.89 രേഖാംശത്തിലുമാണ് ഭൂചലനം ഉണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.