Uttarakhand Tragedy: കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് 16 ദിവസം പിന്നിടുമ്പോള്‍ നിര്‍ണ്ണായക തീരുമാനവുമായി Uttarakhand സര്‍ക്കാര്‍.
Dehradun: രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് 16 ദിവസം പിന്നിടുമ്പോള്‍ നിര്‍ണ്ണായക തീരുമാനവുമായി Uttarakhand സര്‍ക്കാര്‍.
ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ മഞ്ഞുമല (Uttarakhand Glacier burst) ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 70 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് (Death Certificate) തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 7 നാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്. നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടാവുകയായിരുന്നു. NTPCയുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. തപോവനിലെ തുരങ്കത്തില്‍നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
Also read: Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം
മിന്നല്‍ പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ ഒഴുകിപോയിരുന്നു. രണ്ട് ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നു.
Also read: Uttarakhand Glacier Burst: സ്ഥിതിഗതികൾ വിലയിരുത്തി PM Modi
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.