ഉത്തരാഖണ്ഡ്:  ചമോലി ജില്ലയിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി എന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്നലെ രാത്രി കണ്ടെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനിയും കാണാതായ 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് ഡിആര്‍ഡിഒ (DRDO) സംഘം നടത്തുന്ന പരിശോധന തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. ഇപ്പോൾ ഇവിടം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.


Also Read: Uttarakhand glacier burst LIVE Update: 26 മൃത​ദേഹങ്ങൾ കണ്ടെടുത്തു,171 പേർക്കായി തിരച്ചിൽ തുടരുന്നു


രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ്. ഇന്നലെ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇന്ന് കൂടുതല്‍ സേനാംഗൾ തപോവന്‍, ഋഷി ഗംഗ വൈദ്യുതി പദ്ധതി പ്രദേശം എന്നിവിടങ്ങളില്‍  തിരച്ചിൽ നടത്തും. 


ഇന്നലെ ഋഷി ഗംഗ വൈദ്യുതി പദ്ധതി മേഖലയില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  കൂടാതെ ചമോലി, നന്ദപ്രയാഗ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.  ഇതിനിടയിൽ മലഞ്ചെരുവില്‍ തങ്ങിനിന്ന കൂറ്റന്‍ മഞ്ഞുപാളിക്കൊപ്പം മലയുടെ ഒരു ഭാഗവും അടര്‍ന്നുവീണ്‌ നദിയിലൂടെ കുത്തിയൊലിച്ചതാണ്  ദുരന്തത്തിനു (Uttarakhand Glacier Burst) കാരണമെന്നാണ് ഡിഫന്‍സ്‌ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ റിസര്‍ച്ച്‌ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌.


Also Read: Uttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി


ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ (DRDO) ഭാഗമായി ഭൂപ്രകൃതിയെപ്പറ്റിയും മഞ്ഞിടിച്ചിലിനെപ്പറ്റിയും പഠിക്കുന്ന വിഭാഗമാണിത്‌. പ്രാഥമിക റിപ്പോര്‍ട്ട്‌ പ്രതിരോധ മന്ത്രാലയത്തിനു കൈമാറിയതായി ഡയറക്‌ടര്‍ ലോകേഷ്‌ കുമാര്‍ സിന്‍ഹ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.