Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം

ചമോലി ജില്ലയില്‍ ഇന്നലെ നടന്ന മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 8, 2021, 07:42 AM IST
  • 170 പേരെ കാണാതായതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
  • 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
  • ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം

ഉത്തരാഖണ്ഡ്:  ചമോലി ജില്ലയില്‍ ഇന്നലെ നടന്ന മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 170 പേരെ കാണാതായതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 

അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം പാഞ്ഞെത്തിയതോടെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മന്ദാകിനി നദിയില്‍ (Mandakini River) ജയനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.  ഇത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 
പ്രളയത്തിൽ തപോവൻ വൈദ്യുത പദ്ധതി (Tapovan Power Project) ഭാഗികമായി തകർന്നു. മുപ്പതോളം പേർ അണക്കെട്ടിൽ കൂടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്.  ഐടിബിപിയുടെ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.  എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ മിക്കതും എന്നാണ് റിപ്പോർട്ട്. 

Also Read: Uttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി

 

 

രണ്ട് ടണലുകളുള്ള തപോവന്‍ പദ്ധതിയുടെ  (Tapovan Power Project)  ചെറിയ ടണലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തടണലിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്. ടണലില്‍ ഏകദേശം 35-40 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെളി നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News