ഉത്തരാഖണ്ഡ്: പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. തപോവന്‍ ടണലിലാണ് രക്ഷാ പ്രവർത്തകർ കൂടുതൽ സമയം ചിലവഴിക്കുന്നത്. 40 പേരെങ്കിലും ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഇവർ ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളുമില്ല. ഇതുവരെ 26 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ സേനയും,വ്യോമസേനയും സംയുക്തമായാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

130 മീറ്ററോളം ചെളി തപോവൻ ടണലിന്റെ ഭാ​ഗത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് പ്രതികൂല കാലാവസ്ഥക്കുള്ള സാധ്യത നേരത്തെ കാലാവസ്ഥ ​ഗവേഷണ വിഭാ​ഗം തള്ളിക്കളഞ്ഞിരുന്നു. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി(UP) സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷിഗംഗ, എൻ.ടി.പി.സി വൈദ്യുത പദ്ധതികള്‍ക്ക് സമീപം കാണാതായവര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.


ALSO READ:  Uttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി


എഞ്ചിനിയർ മാരടക്കം കാണാതായവരിൽ ഉൾപ്പെടുന്നു.രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദലി ഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാര്‍ഗം(Airforce) എത്തിക്കുന്നുണ്ട്.


ALSO READ:  Farmer Protest: 1178 Twitter അക്കൗണ്ടുകൾക്ക് പാക് ബന്ധം, നേരത്തെ ബ്ലോക്ക് ചെയ്തത് 257 എണ്ണം


രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ തപോവനിലെത്തിയ മുഖ്യമന്ത്രി ടി.എസ് റാവത്തിന്‍റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. അപകടകാരണം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ(DRDO) സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. ഇന്നലെ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.