ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന് അനുമതി നൽകിയതോടെ രാജ്യത്തെ ഒാരോ മുക്കിനും മൂലയിലും വരെ ഇനി കോവിഡ് വാക്സിനുകൾ എത്തിക്കുന്നത് സംബന്ധിച്ചുളള ചർച്ചകളും സജീവമാവുകയാണ്. നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ വ്യോമസേനക്കായിരിക്കും വാക്സിനുകൾ യഥസമയം ഒാരോ സംസ്ഥാനങ്ങളിലും എത്തിക്കുന്നതിനുള്ള പ്രാഥമിക ചുമതല. 664,369 ഗ്രാമങ്ങളും,7935 നഗരങ്ങളും ഉള്ള രാജ്യത്ത് വാക്സിൻ കൃത്യമായി എത്തിക്കുകയെന്നത് ഏറ്റവും ശ്രമകരമായ ജോലിയാണെങ്കിലും ഇന്ത്യൻ ആർമിയും,ഇന്ത്യൻ റെയിൽവേയും എല്ലാം വാക്സിൻ വിതരണത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read:ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു
28,947 ശീതീകരണ കേന്ദ്രങ്ങൾ(Cold Storage) വാക്സിൻ സൂക്ഷിക്കാനായി രാജ്യത്തുണ്ട്.മരുന്നു കമ്പനികളുടെ vaccine Supply അനുസരിച്ച് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്കുലിസ്, ഐ.എൽ 76 ശ്രേണികളിലുള്ള ചരക്കുവിമാനങ്ങളിൽ മരുന്ന് കോൾഡ് സ്റ്റോറേജുകളിലേക്ക് മാറ്റും. ഇവിടങ്ങളിൽ നിന്ന് വാക്സിൻ ചെറിയ കേന്ദ്രങ്ങളിൽ എത്തിക്കാൻ എ.എൻ.32, ഡോർണിയർ ചെറുവിമാനങ്ങളും എ.എൽ.എച്ച്, ചീറ്റ, chinook ഹെലികോപ്ടറുകളും ഉപയോഗിക്കും. അടിയന്തര ഘട്ടങ്ങളിൽ മാത്രം വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങളാണ് -17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്കുലീസ് എന്നിവ. 1990ൽ ഗൾഫ് യുദ്ധ സമയത്ത് കുവൈറ്റിൽ നിന്ന് 1,70,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതിന്റെ റെക്കാഡ് ഇത്തരത്തിൽ ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. അന്ന് 500 വിമാന സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
Also Read: എപ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കേന്ദ്ര നിർദ്ദേശം
മാലിദ്വീപിലേക്ക് അടക്കം മരുന്ന് എത്തിച്ചത് Indian Airforce വിമാനങ്ങളാണ്. ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ,ഇന്ധനം,സൈനീകർ എന്നിവയെല്ലാം ഒറ്റദിവസം കൊണ്ട് ലഡാക്കിലേക്ക് സേന എത്തിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 2018ൽ റൂബെല്ല, മീസൽസ് വാക്‌സിനുകൾ രാജ്യത്തെ വിദൂര സ്ഥലങ്ങളിൽ എത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ റെയിൽ ബന്ധമുള്ള വിദൂര ഗ്രാമങ്ങളിൽ വാക്‌സിൻ എത്തിക്കാൻ ട്രെയിനുകളെയും ആശ്രയിച്ചേക്കും. വാക്‌സിൻ കൊണ്ടുപോകാൻ കോച്ചുകൾ കോൾഡ് സ്റ്റോറേജുകളാക്കി മാറ്റേണ്ടതുണ്ട്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA