ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്കെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂ തുരങ്കം തുളയ്ക്കാന്‍ എന്ന് അധികൃതര്‍ അറിയിച്ചു. കൂറ്റന്‍ ആഗര്‍യന്ത്രങ്ങളുടെ സഹായത്തോടെയാണ് തുരങ്കം തുളയ്ക്കുന്നത്. 'അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ വിജയത്തിലെത്തിയെന്ന തരത്തിലുള്ള വാർത്ത പ്രതീക്ഷിക്കാമെന്ന് രക്ഷാദൗത്യസംഘം പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കോൺഗ്രസിന്‍റെ വ്യാജ വാഗ്ദാനങ്ങളെ പൊളിച്ചടുക്കി BJP, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി രംഗത്ത്‌


ഇത് പതിനൊന്നാം ദിവസമാണ് തുരങ്കത്തിനുള്ളിൽ 41 ജീവനുകൾ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിന് പ്ലാൻ എയും ബിയും സിയും ഒക്കെ നോക്കിയിട്ടും ഒന്നും ഫലവത്തായിരുന്നില്ല. തുരങ്കമുഖത്ത് അടിഞ്ഞുകൂടിയ സിമന്റും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ അത്യാധുനിക ഉപകരണങ്ങളോടെ മാറ്റാമെന്ന പ്ലാൻ എ ദുഷ്കരമായതാണ് ഇതിനു കാരണം. അതിനിടെ കൈയ്യിലുണ്ടായിരുന്ന ഡ്രില്ലിങ് മെഷീനിന്റെ ബ്ലേഡുകൾ കൂറ്റൻ സിമന്റ് കട്ടകളിൽ തട്ടി പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. ഉണങ്ങിയ പഴങ്ങളും വെള്ളവും വൈറ്റമിൻ ഗുളികളും മറ്റൊരു പൈപ്പ് വഴി തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.