Rajasthan Election 2023: കോൺഗ്രസിന്‍റെ വ്യാജ വാഗ്ദാനങ്ങളെ പൊളിച്ചടുക്കി BJP, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി രംഗത്ത്‌

Rajasthan Election 2023:  ഭരണകക്ഷിയായ കോൺഗ്രസ് നൽകുന്ന ഉറപ്പുകളെ പരിഹസിച്ച പ്രധാനമന്ത്രി  കോൺഗ്രസിന്‍റെ എല്ലാ വ്യാജ വാഗ്ദാനങ്ങളെക്കാളും ഉറച്ചതും മികച്ചതുമാണ് മോദിയുടെ വാഗ്ദാനങ്ങള്‍ എന്ന് വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 04:02 PM IST
  • ദശാബ്ദങ്ങളുടെ ഭരണത്തിൽ കോൺഗ്രസ് ചിന്തിക്കുകപോലും ചെയ്യാത്തത്, കഴിഞ്ഞ 10 വർഷമായി നിങ്ങളുടെ ദാസൻ ദേശത്തിന്‍റെ കാൽക്കീഴിൽ സമർപ്പിച്ചു, മോദി പറഞ്ഞു.
Rajasthan Election 2023: കോൺഗ്രസിന്‍റെ വ്യാജ വാഗ്ദാനങ്ങളെ പൊളിച്ചടുക്കി BJP, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി രംഗത്ത്‌

Rajasthan Election 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ  അവസാനവട്ട പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിയ്ക്കുകയാണ്.

Also Read:   Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും   
 
ഈ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സർക്കാർ രൂപീകരിക്കില്ല എന്ന് പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ഭരണകക്ഷിയായ കോൺഗ്രസ് നൽകുന്ന ഉറപ്പുകളെ പരിഹസിച്ച പ്രധാനമന്ത്രി  കോൺഗ്രസിന്‍റെ എല്ലാ വ്യാജ വാഗ്ദാനങ്ങളെക്കാളും ഉറച്ചതും മികച്ചതുമാണ് മോദിയുടെ വാഗ്ദാനങ്ങള്‍ എന്ന് വ്യക്തമാക്കി. കോൺഗ്രസിൽ നിന്നുള്ള പ്രതീക്ഷ എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നതെന്നും  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ബുധനാഴ്ച സാഗ്വാരയിൽ (ദുംഗർപൂർ) പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി. 

Also Read:  Giloy Benefits: പ്രതിരോധശേഷി കൂട്ടും, രോഗങ്ങളിൽ നിന്നും സംരക്ഷണം, ശൈത്യകാലത്ത് ദിവസവും കഴിയ്ക്കാം ചിറ്റമൃത്   
 
ദരിദ്ര ക്ഷേമത്തെക്കുറിച്ചും പൊതുജനക്ഷേമത്തെക്കുറിച്ചും കോൺഗ്രസിൽ നിന്നുള്ള പ്രതീക്ഷ അവസാനിക്കുന്നിടത്ത്, മോദിയുടെ ഉറപ്പ് ആരംഭിക്കുന്നു. ദശാബ്ദങ്ങളുടെ ഭരണത്തിൽ കോൺഗ്രസ് ചിന്തിക്കുകപോലും ചെയ്യാത്തത്, കഴിഞ്ഞ 10 വർഷമായി നിങ്ങളുടെ ദാസൻ ദേശത്തിന്‍റെ കാൽക്കീഴിൽ സമർപ്പിച്ചു, മോദി പറഞ്ഞു. 

Also Read:  Rajasthan Congress Manifesto: കർഷകർക്ക് പലിശരഹിത വായ്പ, 10 ലക്ഷം പേര്‍ക്ക് ജോലി, രാജസ്ഥാനില്‍ വാഗ്ദാനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്‌  

ഈ ദുർഭരണത്തിലുള്ള കോൺഗ്രസ് സർക്കാരിനെ മാറ്റാൻ ജനാധിപത്യം നിങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. ഈ അവസരം നഷ്ടപ്പെടുത്താൻ പാടില്ല, രാജസ്ഥാനെ കലാപങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയുള്ള അതിക്രമങ്ങളിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കൂ. കേന്ദ്ര സർക്കാരിന്‍റെ എല്ലാ പദ്ധതികളും ഇവിടെ അതിവേഗം നടപ്പാക്കാൻ രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് സർക്കാരിന്‍റെ വിടവാങ്ങല്‍ അനിവാര്യമാണ്. രാജസ്ഥാനിലെ എല്ലാ സർക്കാർ റിക്രൂട്ട്‌മെന്റുകളിലും കോൺഗ്രസ് സർക്കാർ അഴിമതി നടത്തിയിട്ടുണ്ട്. കോൺഗ്രസ് വളർത്തിയ പേപ്പർ ചോർച്ച മാഫിയ രാജസ്ഥാനിലെ യുവാക്കളുടെ ഭാവി തകർത്തു, പ്രധാനമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏഴ് പ്രധാന ഉറപ്പുകളാണ് നല്‍കിയിരിയ്ക്കുന്നത്. കുടുംബനാഥയ്ക്ക് 10,000 രൂപ വാർഷിക ബഹുമതി, 1.05 കോടി കുടുംബങ്ങൾക്ക് 500   രൂപയ്ക്ക് എൽപിജി സിലിണ്ടർ, പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോയ്ക്ക് 2 രൂപ നിരക്കിൽ ചാണകം വാങ്ങൽ, സർക്കാർ ജീവനക്കാർക്കുള്ള  പഴയ പെൻഷൻ പദ്ധതി നടപ്പാക്കല്‍  (ഒപിഎസ്) എന്നിവ ഈ വാഗ്ദാനങ്ങളില്‍ ഉൾപ്പെടുന്നു.  

രാജസ്ഥാനില്‍  നിയമസഭ  തിരഞ്ഞെടുപ്പ് നവംബർ 25നും വോട്ടെണ്ണൽ ഡിസംബർ മൂന്നിനും നടക്കും.  പതിവുപോലെ രാജസ്ഥാനിലും ബിജെപി - കോണ്‍ഗ്രസ്‌ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി ഇഞ്ചോടിഞ്ച്  പോരാട്ടമാണ് നടക്കുന്നത് എന്നാണ് വിലയിരുത്തല്‍... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News