ഉത്തരകാശിയിലെ സില്‍ക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വിജയത്തിനരികെ.തൊഴിലാളികളെ വൈകിട്ടോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന്  ടണലില്‍ കുടുങ്ങിയ എന്‍ഡിആര്‍എഫ് മേധാവി പറഞ്ഞു. ഇതിനായി അവസാന രക്ഷാകുഴല്‍ കടത്താനുള്ള ഡ്രില്ലിങ് പുരോഗമിക്കുകയാണ്. ചിലപ്പോള്‍ ഒന്നിലധികം രക്ഷാകുഴലുകള്‍ ഇനിയും സ്ഥാപിക്കേണ്ടിവന്നേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത്‌ ഇങ്ങനെ... ചിത്രം പങ്കുവച്ച് റെയിൽവേ, രോഷാകുലരായി സോഷ്യല്‍ മീഡിയ


ഇത് പന്ത്രണ്ടാം ദിവസമാണ് ഉത്തരകാശിയിലെ സില്‍ക്യാര ടണലിൽ തൊഴിലാളികൾ കുടുങ്ങിയത്. കൂറ്റന്‍ ആഗര്‍യന്ത്രങ്ങളുടെ സഹായത്തോടെയാണ് തുരങ്കം തുളയ്ക്കുന്നത്. രക്ഷാപ്രവർത്തനത്തിന് പ്ലാൻ എയും ബിയും സിയും ഒക്കെ നോക്കിയിട്ടും ഒന്നും ഫലവത്തായിരുന്നില്ല. തുരങ്കമുഖത്ത് അടിഞ്ഞുകൂടിയ സിമന്റും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ അത്യാധുനിക ഉപകരണങ്ങളോടെ മാറ്റാമെന്ന പ്ലാൻ എ ദുഷ്കരമായതാണ് ഇതിനു കാരണം. അതിനിടെ കൈയ്യിലുണ്ടായിരുന്ന ഡ്രില്ലിങ് മെഷീനിന്റെ ബ്ലേഡുകൾ കൂറ്റൻ സിമന്റ് കട്ടകളിൽ തട്ടി പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. ഉണങ്ങിയ പഴങ്ങളും വെള്ളവും വൈറ്റമിൻ ഗുളികളും മറ്റൊരു പൈപ്പ് വഴി തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.