Vande Bharat: പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത്‌ ഇങ്ങനെ... ചിത്രം പങ്കുവച്ച് റെയിൽവേ, രോഷാകുലരായി സോഷ്യല്‍ മീഡിയ

Indian Railway News: വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ കുട്ടികളെ സ്‌നാക്‌സ് ട്രെയില്‍ ഇരുത്തിയത് കാണാനിടയായ റെയിൽവേ ഓഫീസർ അതൃപ്തി രേഖപ്പെടുത്തുകയും കര്‍ശന നിലപാട് സ്വീകരിയ്ക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 02:07 PM IST
  • 'വന്ദേ ഭാരതിലെയും മറ്റ് ട്രെയിനുകളിലെയും ലഘുഭക്ഷണ ട്രേകൾ തകരുന്നതിനും കേടുപാടുകൾ സംഭവിക്കുന്നതിനും ഈ ചിത്രം ഒരു പ്രധാന കാരണമാണ്. ഫോട്ടോയും തെളിവിനൊപ്പം ഉണ്ട്', റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Vande Bharat: പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത്‌ ഇങ്ങനെ... ചിത്രം പങ്കുവച്ച് റെയിൽവേ, രോഷാകുലരായി സോഷ്യല്‍ മീഡിയ

Indian Railway News: ഇന്ത്യന്‍ റെയില്‍വേ പൊതുസ്വത്താണ്. രാജ്യത്തിന്‍റെ പൊതുമുതലാണ്.  ഇത് സംരക്ഷിക്കേണ്ട ചുമതല നാമോരുത്തര്‍ക്കുമാണ്.  

ഇന്ത്യന്‍ റെയിൽവേയുടെ സൗകര്യങ്ങളും സ്വത്തുക്കളും ദുരുപയോഗം ചെയ്യപ്പെടുന്നത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്. എന്നാല്‍, അത്തരമൊരു സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് റെയിൽവേ ഉദ്യോഗസ്ഥർ.

Also Read: Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!! 

സംഭവം നടന്നിരിയ്ക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നൂതന ട്രെയിന്‍ ആയ വന്ദേ ഭാരത്തില്‍ ആണ്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ കുട്ടികളെ സ്‌നാക്‌സ് ട്രെയില്‍ ഇരുത്തിയത് കാണാനിടയായ റെയിൽവേ ഓഫീസർ അതൃപ്തി രേഖപ്പെടുത്തുകയും കര്‍ശന നിലപാട് സ്വീകരിയ്ക്കുകയായിരുന്നു. 

Also Read:  Dev Uthani Ekadashi: 4 മാസത്തെ യോഗനിദ്രയ്ക്ക് ശേഷം മഹാവിഷ്ണു ഉണരുന്നു, ഈ രാശിക്കാരെ കാത്തിരിയ്ക്കുന്നത് മഹാഭാഗ്യം!!  

ഇത്തരത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസിലെ സ്‌നാക്‌സ് ട്രേയിൽ ഇരിക്കുന്ന രണ്ട് കുട്ടികളുടെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

അവരുടെ മാതാപിതാക്കൾ സീറ്റിൽ ഇരിക്കുകയിരുന്നു. കുട്ടികള്‍ക്ക് ഒരു പക്ഷെ ടിക്കറ്റ് ആവശ്യമില്ലായിരിക്കാം. സംഭവം ശ്രദ്ധയില്‍പ്പെട്ട അവസരത്തില്‍ കുട്ടികളെ ഇരുത്താൻ സ്നാക്ക് ട്രേകൾ ഉപയോഗിക്കരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് സ്‌നാക്‌സ് ട്രേകൾ പൊട്ടാനോ കേടുവരാനോ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ സ്വത്ത് ദുരുപയോഗം ചെയ്യുന്നതിന്‍റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. 

റെയിൽവേ ഉദ്യോഗസ്ഥന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ജനശ്രദ്ധയാകർഷിച്ചു. യാത്രക്കാരുടെ അശ്രദ്ധയേയും അലംഭാവത്തേയും പലരും അപലപിച്ചു.
 
മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിൽ വൈറലായ പോസ്റ്റിൽ രണ്ട് കുട്ടികളുടെ ചിത്രം അനന്ത് രൂപ്‌നഗുഡി പങ്കുവച്ചു. 'വന്ദേ ഭാരതിലെയും മറ്റ് ട്രെയിനുകളിലെയും ലഘുഭക്ഷണ ട്രേകൾ തകരുന്നതിനും കേടുപാടുകൾ സംഭവിക്കുന്നതിനും ഈ ചിത്രം ഒരു പ്രധാന കാരണമാണ്. ഫോട്ടോയും തെളിവിനൊപ്പം ഉണ്ട്', അദ്ദേഹം കുറിച്ചു. 

പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 2 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റുകൾ വേണമെന്ന് ഒരു ഉപയോക്താവ് വാദിച്ചു, കുട്ടികളെ ലഘുഭക്ഷണ ട്രേകളിൽ ഇരുത്തുന്നത് റെയിൽവേയുടെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുക മാത്രമല്ല, കുട്ടികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യും. ചില ആളുകൾ കുട്ടികൾക്കായി ബേസിനറ്റ് സീറ്റുകൾ നൽകണമെന്നും നിര്‍ദ്ദേശിച്ചു.  ലഘുഭക്ഷണ ട്രേകൾ എങ്ങനെ ഉപയോഗിക്കണമെന്ന് റെയിൽവേ യാത്രക്കാരിൽ അവബോധം വളർത്തണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. 

യാത്രക്കാർ റെയിൽവേ സൗകര്യങ്ങളും വസ്തുവകകളും ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ഈ സംഭവത്തിൽ നിന്ന് വ്യക്തമാണ്. റെയിൽവേയുടെ സ്വത്തുക്കൾ നശിപ്പിക്കാൻ പാടില്ല. അതിന്‍റെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണ്,  മറ്റൊരു ഉപയോക്താവ് നിർദ്ദേശിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News