ന്യൂഡൽഹി: പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷനും (Covid Vaccination) അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിന്‍റെ (Booster Dose) വിതരണവും രാജ്യത്ത് ഇന്നുമുതൽ ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഘട്ടത്തിൽ 2010 മാർച്ച് 15  ന് മുമ്പ് ജനിച്ചവർക്കാണ് വാക്സിനേഷൻ (Covid Vaccination) നൽകുന്നത്. ഹൈദരാബാദിലെ ‘ബയോളജിക്കൽ-ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് (Corbevax Vaccine) മാത്രമാകും കുട്ടികളിൽ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Viral Video: ആശുപത്രിയില്‍ എത്തിയ രോഗിക്ക് ആദ്യം കുത്തിവയ്പ്പ് പിന്നെ ചുട്ട അടി...!!


കോവിൻ ആപ്പിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. 15 വയസിന് മുകളിലുള്ള അർഹരായ മുഴുവൻ പേരും കോവിഡ് വാക്സിന്റെ ആദ്യ ഡോസും പകുതി പേർ രണ്ടാം ഡോസും സ്വീകരിച്ച സാഹചര്യത്തിലാണ് ഇപ്പോൾ 12-14 വയസിനിടയിലുള്ളവർക്കുള്ള വാക്സിനേഷനിലേക്ക് രാജ്യം കടക്കുന്നത്.  


മാത്രമല്ല സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനവും. 28 ദിവസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസ് വാക്സിനാണ് കോർബെവാക്സ്. ഇതിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈന (China) ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കൊറോണ വ്യാപിക്കുന്നതും ഭീതി ഉളവാക്കുന്നു.


Also Read: Covid Vaccination: മലപ്പുറത്ത്‌ വിദ്യാര്‍ഥിയ്ക്ക് ഒരേസമയം മൂന്ന് തവണ കോവിഡ് വാക്സിന്‍ കുത്തിവച്ചതായി പരാതി


കോർബെവാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കോവാക്സീൻ എന്നിവയാണ് മറ്റ് രണ്ടെണ്ണം. ജനുവരി മുതലാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. 


അറുപത് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് കരുതൽ എന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയത് മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ്. എന്നാൽ ഇപ്പോൾ ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA