Covid19:രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ കോവിഡ് കണക്ക്; ചൈനയിൽ വീണ്ടും ലോക്ഡൗൺ

ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 03:25 PM IST
  • ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു
  • വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 476 എണ്ണം പ്രാദേശികതലത്തിൽ പടർന്നുണ്ടായതാണ്
  • കോവിഡിനെ തുരത്താൻ സിറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്
Covid19:രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ കോവിഡ് കണക്ക്;  ചൈനയിൽ വീണ്ടും ലോക്ഡൗൺ

ബെയ്ജിങ്ങ്: കഴിഞ്ഞ രണ്ട വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതോടെ ചൈനയിൽ വീണ്ടും ലോക്ഡൗൺ.ചാങ്ചും നഗരത്തിലാണ് വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.പ്രാദേശികതലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. 

ജിലിൻ നഗരത്തിലും ഭാഗിക ലോക്ഡൗൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.വെള്ളിയാഴ്ച ചൈനയിൽ 588 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്; വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ൽനിന്ന് 1,048 ആയി ഉയർന്നു എന്നാൽ  ഇവയെ ചൈന കോവിഡ് കേസുകളായി പരിഗണിക്കാറില്ല.

വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 476 എണ്ണം പ്രാദേശികതലത്തിൽ പടർന്നുണ്ടായതാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.ഒമിക്രോൺ, ഡെൽറ്റ വേരിയന്റുകളാണ് ചൈനയിൽ ഇപ്പോൾ പടരുന്നത്. കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ ഷാങ്ഹായിലെ സ്‌കൂളുകളും  അടച്ചു, വടക്കുകിഴക്കൻ നഗരങ്ങളുടെ അതിർത്തികളും പൂർണമായും അടച്ചു..

വടക്കൻ കൊറിയയുമായി അതിർത്തി പങ്കിടുന്ന നഗര പ്രദേശമായ യാഞ്ചി പൂർണ്ണമായും അടച്ചവയിൽപ്പെടുന്നു. കോവിഡിനെ തുരത്താൻ സിറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് അടച്ചിടലും, കൂട്ട പരിശോധനയും നടത്തുന്നത്. കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്സിനുകളുടെ ഫലപ്രാപ്തിയും ഈ ഘട്ടത്തിൽ വലിയ വിമർശമങ്ങൾ നേരിടുന്നുണ്ട്. ചൈനീസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്താർബുദ്ദം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News